അന്താരാഷ്ട്ര കബഡി താരം സന്ദീപ് നംഗല്‍ പഞ്ചാബില്‍ വെടിയേറ്റു മരിച്ചു

ചണ്ഡീഗഡ്: അന്താരാഷ്ടര കബഡി താരം സന്ദീപ് നംഗല്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകുന്നേരം ടൂര്‍ണമെന്റ് സൈറ്റില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടേയാണ് സന്ദീപിന് വെടിയേറ്റത്. തലയിലും നെഞ്ചിലുമായി താരത്തിന് വെടിയേറ്റിട്ടുണ്ട്. താരത്തിന് നേരെ വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല.
'മത്സരത്തിനിടെ നാല് പേര്‍ കാറില്‍ എത്തി വെടിയുതിര്‍ത്തു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഞങ്ങള്‍ അന്വേഷിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ നല്‍കാം,' ജലന്ധര്‍ പോലീസ് എസ്എസ്പി സതീന്ദര്‍ സിംഗ് പറഞ്ഞു.
40 കാരനായ താരം ഷാഹ്‌കോട്ടിലെ നംഗല്‍ അംബിയാന്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്ന് ജലന്ധര്‍ (റൂറല്‍) ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (നകോദര്‍) ലഖ്‌വീന്ദര്‍ സിംഗ് പറഞ്ഞു.
നംഗലും കുടുംബവും ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയെങ്കിലും പഞ്ചാബില്‍ കബഡി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു.
ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയ സന്ദീപിന് നേരെ നാല് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. എട്ട് മുതല്‍ പത്ത് വരെ ബുള്ളറ്റുകള്‍ കബഡി താരത്തിന് നേരെ നിറയൊഴിച്ചതായി പോലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് നിന്ന് 10 ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെത്തിയതായി ഡിഎസ്പി പറഞ്ഞു.
വെടിയേറ്റ സന്ദീപിനെ നകോദറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി പോലിസ് അറിയിച്ചു.
വെടിവെയ്പ്പിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT