കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്നു; പോലിസിനോട് കുറ്റംസമ്മതിച്ച് മാതാവ്
കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് അമ്മ കുറ്റസമ്മതം നടത്തിയതായും പോലിസ് വ്യക്തമാക്കി. അമ്മ നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നവജാതശിശുവിനെ കുളിമുറിയിലെ വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് വ്യക്തമാക്കി പോലിസ്. കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് അമ്മ കുറ്റസമ്മതം നടത്തിയതായും പോലിസ് വ്യക്തമാക്കി. അമ്മ നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്തുമലയില്‍ സുരേഷിനും നിഷയ്ക്കും ജനിച്ച കുഞ്ഞിനെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ കന്നാസിലിടാന്‍ മൂത്തകുട്ടിയോടു താന്‍ പറഞ്ഞതാണെന്നായിരുന്നു നിഷ നേരത്തെ പോലിസില്‍ മൊഴി നല്‍കിയിരുന്നത്.
നിഷയും കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് പണിക്കു പോയിരുന്നു. അയല്‍വാസിയായ സ്ത്രീ കുഞ്ഞിന്റെ കരച്ചില് കേട്ട് എത്തിയെങ്കിലും വീട്ടില്‍ എല്ലാവര്ക്കും കൊവിഡ് ആണെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. സംശയം തോന്നിയ ഇവര്‍ ആശാവര്‍ക്കറെ വിവരമറിയിച്ചു. ആശാവര്‍ക്കര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇടതുകാലിനു ജന്മനാ ശേഷിക്കുറവുള്ള നിഷയ്ക്ക്, മരിച്ച കുഞ്ഞിനെക്കൂടാതെ 5 മക്കളുണ്ട്.
RELATED STORIES
കനത്ത മഴ:നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍...
19 May 2022 7:38 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും...
19 May 2022 7:01 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
19 May 2022 6:33 AM GMTപി ജി പൊതു പ്രവേശന പരീക്ഷ ജൂലൈ മൂന്നാം വാരം; ഇന്ന് മുതല്‍ അപേക്ഷിക്കാം
19 May 2022 6:25 AM GMT