Sub Lead

പൗരത്വ ബില്ലിനെതിരേ അസമില്‍ പ്രതിഷേധം കത്തുന്നു; കുട്ടി മരിച്ചു, 20 പേര്‍ക്ക് പരിക്ക്

തലസ്ഥാനമായ ഗുവാഹത്തിയില്‍ പോലിസ് ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും ആറു പേര്‍ക്ക് പരിക്കേറ്റു. ജോര്‍ഹത്ത്, ഗോലഘട്ട്, നാഗോണ്‍ എന്നിവിടങ്ങളിലും നിരവധി പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു.

പൗരത്വ ബില്ലിനെതിരേ അസമില്‍ പ്രതിഷേധം കത്തുന്നു; കുട്ടി മരിച്ചു, 20 പേര്‍ക്ക് പരിക്ക്
X

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരേ അസമില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. ഒരു കുട്ടി മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചു. തലസ്ഥാനമായ ഗുവാഹത്തിയില്‍ പോലിസ് ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും ആറു പേര്‍ക്ക് പരിക്കേറ്റു. ജോര്‍ഹത്ത്, ഗോലഘട്ട്, നാഗോണ്‍ എന്നിവിടങ്ങളിലും നിരവധി പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു.


വിവാദമായ പൗരത്വ ഭേദഗതി ബില്ലിനെതിരേ തെരുവിലിറങ്ങിയവര്‍ റോഡുകള്‍ തടസ്സപ്പെടുത്തുകയും റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ഗുവാഹത്തി ടൗണ്‍ ടൗണ്‍, സിക്‌സ് മൈല്‍, മാലിഗോണ്‍ എന്നിവിടങ്ങളിലാണ് പ്രക്ഷോഭം അക്രമാസക്തമായത്. പൗരത്വ ഭേദഗതി ബില്ലിനെതിരേ മേഖലയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയായ ദ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍ഇഎസ്ഒ) ചൊവ്വാഴ്ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. പ്രക്ഷോഭം അക്രമാസക്തമായതോടെ ഗുവാഹത്തിയില്‍നിന്നുള്‍പ്പെടെ നിരവധിയിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ബില്ലിനെതിരേ ശക്തമായ പ്രതിഷേധം നടന്ന തിന്‍സുകി, സോണിറ്റ്പൂര്‍, ലാഖിംപൂര്‍ ജില്ലകളില്‍ ജില്ലാ കലക്ടര്‍മാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.ഗുവാഹത്തി യൂനിവേഴ്‌സിറ്റിയിലേയും ദിബുര്‍ഗ സര്‍വകലാശാലയിലേയും പരീക്ഷകള്‍ മാറ്റിവച്ചു. സംസ്ഥാനത്ത് എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it