Sub Lead

ഇന്തോനീസ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 73 മരണം, 60 പേരെ കാണാതായി

പാപ്പുവ പ്രവിശ്യയിലാണ് സംഭവം. നിരവധി റോഡുകളും രണ്ടു പാലങ്ങളും ഒലിച്ചുപോയി. മണ്ണിടിഞ്ഞും മരങ്ങള്‍ വീണും റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നൂറോളം വീടുകള്‍ തകര്‍ന്നതായും റിപോര്‍ട്ടുണ്ട്. നാലായിരത്തോളം പേരെ ദുരിതാശ്വാസ ക്യാംപുകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്തോനീസ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 73 മരണം, 60 പേരെ കാണാതായി
X

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 73 പേര്‍ മരിച്ചു. 60 ഓളം പേരെ കാണാതായി. പാപ്പുവ പ്രവിശ്യയിലാണ് സംഭവം. നിരവധി റോഡുകളും രണ്ടു പാലങ്ങളും ഒലിച്ചുപോയി. മണ്ണിടിഞ്ഞും മരങ്ങള്‍ വീണും റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നൂറോളം വീടുകള്‍ തകര്‍ന്നതായും റിപോര്‍ട്ടുണ്ട്. നാലായിരത്തോളം പേരെ ദുരിതാശ്വാസ ക്യാംപുകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


സര്‍ക്കാര്‍ ഓഫിസുകളിലാണ് പലരും അഭയം തേടിയിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് മുതലാണ് പ്രവിശ്യയില്‍ ശക്തമായ മഴ തുടങ്ങിയത്. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. സെന്താനി പട്ടണത്തിലാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൂടുതല്‍ നാശം വിതച്ചത്. ഇവിടെ മാത്രം 51 പേര്‍ മരിച്ചതായി ദേശീയ ദുരന്തനിവാരണ ഏജന്‍സി വക്താവ് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

ജയാപുര പ്രവിശ്യയില്‍ ഏഴുപേര്‍ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ അഞ്ചുമാസം പ്രായമായ കുഞ്ഞിനെ മണിക്കൂറുകള്‍നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കുഞ്ഞിന്റെ പിതാവിനെ കണ്ടെത്തിയെങ്കിലും മാതാവിനെക്കുറിച്ച് യാതൊരു വിവരവും ഇതുവരെയായി ലഭിച്ചിട്ടില്ല.

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇന്തോനീസ്യയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും സാധാരണമാണ്. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനീസ്യയിലെ സുലവേസി ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 70 പേര്‍ മരണപ്പെട്ടിരുന്നു. പാപ്പുവ പ്രവിശ്യയില്‍ കനത്ത വെള്ളപ്പൊക്കത്തിനും മലയിടിച്ചിലിനും സാധ്യതയുണ്ടെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it