- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്‍ഡിഗോയുടെ വിലക്ക് പിന്‍വലിച്ച് യുഎഇ; വെള്ളിയാഴ്ച മുതല്‍ വിമാനസര്‍വീസ് പുനരാരംഭിക്കും

ദുബയ്: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഇന്ത്യയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ പിന്‍വലിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മുതല്‍ യുഎഇയിലേക്ക് വിമാനസര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്താതെ യാത്രക്കാരെ ദുബയിലെത്തിച്ചതിനാണ് ഇന്‍ഡിഗോയ്‌ക്കെതിരേ നടപടിയെടുത്തത്. ആഗസ്ത് 24 വരെ ഒരാഴ്ചത്തേക്കായിരുന്നു വിലക്ക്.
എന്നാല്‍, യാത്രക്കാരെ ബാധിക്കുമെന്നതിനാല്‍ യുഎഇ അധികൃതര്‍ വിലക്ക് പിന്‍വലിക്കുകയായിരുന്നു. ദുബയ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും മാത്രമേ ദുബയില്‍ പ്രവേശിക്കാന്‍ കഴിയൂ. കൂടാതെ വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ ടെസ്റ്റിനും വിധേയമാവണം.
നേരത്തെ യുഎഇയില്‍നിന്നും തന്നെ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനമെന്നായിരുന്നു നിബന്ധന. പിന്നീട് ഇതില്‍ ഇളവ് വരുത്തുകയായിരുന്നു. ആര്‍ടിപിസിആര്‍ ഫലമില്ലാതെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരെ ദുബയിലേക്ക് കൊണ്ടുവന്നതിന്റെ പേരിലായിരുന്നു യുഎഇ സര്‍ക്കാരിന്റെ നടപടി. വിലക്ക് കാലയളവില്‍ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് മറ്റ് ദിവസങ്ങളിലേക്ക് ക്രമീകരിക്കുകയോ പണം മടക്കി നല്‍കുകയോ ചെയ്യുമെന്ന് ഇന്‍ഡിഗോ അറിയിക്കുകയും ചെയ്തിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















