Sub Lead

റഷ്യയുമായുള്ള ആയുധ ഇടപാട്: ഇന്ത്യയ്‌ക്കെതിരേ ഉപരോധ ഭീഷണിയുമായി അമേരിക്ക

റഷ്യന്‍നിര്‍മിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 മിസൈല്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധ ഭീഷണിയുമായി യുഎസ് മുന്നോട്ട് വന്നിരിക്കുന്നത്.

റഷ്യയുമായുള്ള ആയുധ ഇടപാട്: ഇന്ത്യയ്‌ക്കെതിരേ ഉപരോധ ഭീഷണിയുമായി അമേരിക്ക
X

ന്യൂഡല്‍ഹി: റഷ്യയുമായുള്ള ആയുധ ഇടപാടിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരേ ഉപരോധ ഭീഷണിയുമായി അമേരിക്ക. റഷ്യന്‍നിര്‍മിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 മിസൈല്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധ ഭീഷണിയുമായി യുഎസ് മുന്നോട്ട് വന്നിരിക്കുന്നത്.

ഈ ഇടപാട് നടന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ സ്വതന്ത്ര്യ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സിആര്‍എസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയ്ക്ക് ഭീഷണിയുള്ളത്.

അമേരിക്കന്‍ കോണ്‍ഗ്രസിന് വേണ്ടി വിദഗ്ധ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കുന്ന സിആര്‍എസിന്റെത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടല്ല എന്ന കാര്യവും എടുത്തുപറയേണ്ടതാണ്.

2018 ഒക്ടോബറിലാണ് റഷ്യയും ഇന്ത്യയും തമ്മില്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചത്. എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം അഞ്ചെണ്ണം വാങ്ങാനായിരുന്നു കരാര്‍. 500 കോടി ഡോളറിന്റെ കരാറാണിത്. റഷ്യയുമായി കരാര്‍ ഒപ്പുവയ്ക്കരുത് എന്ന് ഡോണള്‍ഡ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ഇന്ത്യയുടെ ഇടപാട്. 2019ല്‍ ആദ്യ ഗഡു റഷ്യയ്ക്ക് ഇന്ത്യ കൈമാറുകയും ചെയ്തു.

റഷ്യയുടെ ഏറ്റവും അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ് 400. ഇന്ത്യയ്ക്ക് എത്രയും വേഗം ഇവ കൈമാറുമെന്ന് കഴിഞ്ഞ മാസം റഷ്യ അറിയിച്ചിരുന്നു. റഷ്യയില്‍ നിന്ന് തുര്‍ക്കിയും എസ് 400 വാങ്ങിയിട്ടുണ്ട്. തുടര്‍ന്ന് തുര്‍ക്കിക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഇതിനെതിരെ റഷ്യ രംഗത്തുവരികയുണ്ടായി. ഏകപക്ഷീയമായ ഉപരോധങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് റഷ്യയുടെ ഇന്ത്യന്‍ അംബാസഡര്‍ നിക്കോലായ് കുദശേവ് പറഞ്ഞത്. അന്താരാഷ്ട്ര സൗഹൃദങ്ങള്‍ ഇല്ലാതാക്കുന്ന നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെയും പാകിസ്താന്റെയും പ്രകോപനം അതിര്‍ത്തിയില്‍ ശക്തമായ വേളയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എസ് 400 വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍, റഷ്യയെ ഒഴിവാക്കി തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വാങ്ങണമെന്നാണ് യുഎസിന്റെ ആവശ്യം. നേരത്തേ, റഷ്യന്‍ നിര്‍മിത വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയ തുര്‍ക്കിക്കെതിരേയും യുഎസ് ഉപരോധ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, യുഎസിന്റെ ഉപരോധ ഭീഷണി തള്ളി തുര്‍ക്കി ആയുധ ഇടപാടുമായി മുന്നോട്ട് പോയിരുന്നു.

Next Story

RELATED STORIES

Share it