Sub Lead

രാജ്യത്ത് 48 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

രാജ്യത്ത് 48 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി
X

ന്യൂഡല്‍ഹി: രാജ്യത്ത് 48 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച്ച 51.51 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 18-44 പ്രായപരിതിയിലുള്ള 17.33 കോടി പേര്‍ക്കാണ് ഇതുവരെ വാക്‌സിനേഷന്‍ പൂര്‍ത്തിയായത്. ഈ പ്രായപരിതിയിലുള്ള 29,43,889 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 3,87,076 പേര്‍ക്ക് സെക്കന്റ് ഡോസ് വാക്‌സിനും ഇന്ന് നല്‍കി.

മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ 18-44 പ്രായപരിതിയിലുള്ള ഒരു കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ ഈ പ്രായപരിതിയിലുള്ള 10 ലക്ഷം പേര്‍ക്ക് മാത്രമാണ് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്നും 4,04,958 കൊവിഡ് ആക്ടീവ് കേസുകള്‍ ഉണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it