Sub Lead

യുഎസില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ ഇന്ത്യക്കാരി അറസ്റ്റില്‍; മുന്നറിയിപ്പുമായി ഡല്‍ഹിയിലെ യുഎസ് എംബസി (video)

യുഎസില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ ഇന്ത്യക്കാരി അറസ്റ്റില്‍; മുന്നറിയിപ്പുമായി ഡല്‍ഹിയിലെ യുഎസ് എംബസി (video)
X

വാഷിങ്ടണ്‍: യുഎസിലെ ടാര്‍ഗറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ ഇന്ത്യക്കാരി അറസ്റ്റില്‍. ഏകദേശം 1.1 ലക്ഷം രൂപയുടെ വസ്തുക്കളാണ് ഷെല്‍ഫില്‍ നിന്നും അവ്‌ലാനി എന്ന യുവതി മോഷ്ടിച്ചത്. എന്നാല്‍, ഇവരെ കടക്കാര്‍ കൈയ്യോടെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. സംഭവത്തിന് പിന്നാലെ അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നു. വിനോദസഞ്ചാരിയായാണ് അവ്‌ലാനി യുഎസില്‍ എത്തിയിരുന്നത്. എടുത്ത വസ്തുക്കള്‍ക്ക് പണം നല്‍കാമെന്ന് അവ്‌ലാനി പറയുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍, പണം നല്‍കേണ്ട സമയത്ത് അത് ചെയ്യാതെ ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് പോലിസുകാരി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. പോലിസ് കസ്റ്റഡിയില്‍ അഭിഭാഷകരുടെ സേവനം തേടാമെന്നാണ് യുഎസ് നിയമം പറയുന്നത്. അഭിഭാഷകരുടെ സഹായമില്ലാതെ അവ്‌ലാനി കുറ്റസമ്മതം നടത്തുന്നത് വീഡിയോയില്‍ കാണാം. അതെല്ലാം പോലിസ് രേഖപ്പെടുത്തുന്നുണ്ട്. ഈ സംഭാഷണങ്ങള്‍ അവര്‍ തെളിവായി ഉപയോഗിക്കും.അവ്‌ലാനിയുടെ വീഡിയോ വൈറലായതോടെ ഇന്ത്യയിലെ യുഎസ് എംബസി ഒരു മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചു.

'യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ആക്രമണം, മോഷണം, അല്ലെങ്കില്‍ കവര്‍ച്ച എന്നിവ നടത്തുന്നത് നിങ്ങള്‍ക്ക് നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല - അത് നിങ്ങളുടെ വിസ റദ്ദാക്കപ്പെടുന്നതിനും ഭാവിയിലെ യുഎസ് വിസകള്‍ക്ക് നിങ്ങളെ അയോഗ്യരാക്കുന്നതിനും ഇടയാക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ക്രമസമാധാനത്തെ വിലമതിക്കുകയും വിദേശ സന്ദര്‍ശകര്‍ എല്ലാ യുഎസ് നിയമങ്ങളും പാലിക്കണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.''-എംബസിയുടെ മുന്നറിയിപ്പ് പറയുന്നു.


Next Story

RELATED STORIES

Share it