Sub Lead

കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി

ന്യൂഡല്‍ഹിയില്‍നിന്നുള്ള വിമാനം യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലാന്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. യാത്രക്കാരുടെ മുന്നില്‍ വച്ച് വിലങ്ങ് അണിയിച്ചാണ് മധ്യവയസ്‌കനും വിമാനത്തിന്റെ ഫസ്റ്റ് ഓഫിസറുമായ പൈലറ്റിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത  ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി
X

വാഷിങ്ടണ്‍: കുട്ടികളുടെ അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കണ്ട ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി. ന്യൂഡല്‍ഹിയില്‍നിന്ന് യുഎസിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനിയുടെ മുംബൈ സ്വദേശിയായ പൈലറ്റിനെയാണ് യുഎസ് നാടുകടത്തിയത്.

ന്യൂഡല്‍ഹിയില്‍നിന്നുള്ള വിമാനം യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലാന്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. യാത്രക്കാരുടെ മുന്നില്‍ വച്ച് വിലങ്ങ് അണിയിച്ചാണ് മധ്യവയസ്‌കനും വിമാനത്തിന്റെ ഫസ്റ്റ് ഓഫിസറുമായ പൈലറ്റിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

യുഎസിലെ നിയമ പ്രകാരം രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റും യാത്രക്കാരുമടക്കമുള്ളവരുടെ വിവരങ്ങള്‍ വിമാനം പുറപ്പെട്ട് 15 മിനുറ്റിനകം യുഎസ് ബ്യൂറോ ഓഫ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന് കൈമാറേണ്ടതുണ്ട്. നേരത്തെ പലതവണ യുഎസിലേക്ക് വിമാനം പറത്തിയിട്ടുള്ള പൈലറ്റ് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചും മറ്റും കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ച അധികൃതര്‍ പൈലറ്റ് വീണ്ടും യുഎസിലെത്തിയതിനു പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും വിസ റദ്ദാക്കുകയും ചെയ്തു. ഇനി പൈലറ്റിന് യുഎസ് സന്ദര്‍ശിക്കാനാവില്ല.

അതേസമയം, കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്തതിനാണ് ഇയാളെ നാടുകടത്തിയതെന്ന് സമ്മതിക്കാന്‍ വിമാനക്കമ്പനി തയ്യാറായിട്ടില്ല. വിസ സംബന്ധിച്ച പ്രശ്‌നങ്ങള്‍ മൂലമാണ് യുഎസ് പൈലറ്റിനെ നാടുകടത്തിയതെന്നാണ് വിമാനകമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചത്.അതേസമയം, സംഭവത്തിന് പിന്നില്‍ അശ്ലീല വീഡിയോ കണ്ടതാണെന്ന് കമ്പനി അധികൃതര്‍ അനൗദ്യോഗികമായി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it