Sub Lead

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിത ജീവിതം പുറംലോകത്തെത്തിച്ച ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു

കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ അഫ്ഗാന്‍ സൈന്യവും താലിബാന്‍ പോരാളികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സിദ്ദിഖി കൊല്ലപ്പെട്ടത്.

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിത ജീവിതം പുറംലോകത്തെത്തിച്ച ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു
X

കാബൂള്‍: പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനില്‍ കൊല്ലപ്പെട്ടു.കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയില്‍ അഫ്ഗാന്‍ സൈന്യവും താലിബാന്‍ പോരാളികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് സിദ്ദിഖി കൊല്ലപ്പെട്ടത്.

പുലിറ്റ്‌സര്‍ പ്രൈസ് നേടിയ ഡാനിഷ്, റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറാണ്. അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് അദ്ദേഹം യുദ്ധമേഖലയില്‍ എത്തിയത്.

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിത ജീവിതം പകര്‍ത്തിയതിനാണ് 2017ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്.പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന്‍ മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് താന്‍ സഞ്ചരിക്കുന്നത് എന്ന് വ്യക്തമാക്കി സിദ്ദിഖി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.

താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടന്നതിന്റെയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ദൃശ്യവും സിദ്ദിഖി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

ഇന്നലെ രാത്രി കാന്ദഹാറില്‍ സുഹൃത്ത് ഡാനിഷ് സിദ്ധീഖി കൊല്ലപ്പെട്ട ദുഖ വാര്‍ത്തയില്‍ വളരെയധികം അസ്വസ്ഥനാണെന്ന് ഡാനിഷ് സിദ്ധീഖിയുടെ മരണത്തില്‍ അനുശോചിച്ച് അഫ്ഗാന്റെ ഇന്ത്യന്‍ അംബാസിഡര്‍ ഫരീദ് മാമുന്ദ്‌സായി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ജേണലിസ്റ്റും പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ ഡാനിഷ് അഫ്ഗാന്‍ സുരക്ഷാ സൈന്യത്തോടൊപ്പമാണ് ഉണ്ടായിരുന്നുത്. കാബൂളിലേക്ക് പുറപ്പെടുന്നതിന് രണ്ട് ആഴ്ച മുമ്പ് താന്‍ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും റോയിട്ടേഴ്‌സിനും അനുശോചനം അറിയിക്കുന്നതായും ഫരീദ് ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it