Sub Lead

കടലില്‍ കരുത്ത് തെളിയിച്ച് നാവിക സേന

യുദ്ധകപ്പലായ ഐഎന്‍എസ് സുനയനയുടെ നേതൃത്വത്തിലാണ് ആഴക്കടലില്‍ നാവിക സേന ഇന്നലെ പ്രതിരോധ ശക്തി തെളിയിച്ച് പ്രകടനം നടത്തിയത്.നാവിക സേനയുടെ ഫസ്റ്റ് ട്രെയിനിങ് സ്‌ക്വാഡ്രണ്‍ ആയിരുന്നു ശക്തി പ്രകടനത്തില്‍ പങ്കെടുത്തത്. ഐഎന്‍എസ് സുനയനയെക്കൂടാതെ ഐഎന്‍എസ് തീര്‍, തീരസംരക്ഷണ സേനയുടെ സാരഥി, നേവിയുടെ പായ്ക്കപ്പലായ സുദര്‍ശിനി, ചേതക് ഹെലികോപ്റ്ററുകള്‍ എന്നിവയും കടലിലെ പ്രതിരോധ ശക്തി തെളിയിച്ചുകൊണ്ടു നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തു.ഇന്നലെ രാവില 10 മണിയോടെ ആഴക്കടലില്‍ ആരംഭിച്ച പ്രതിരോധ ശക്തി പ്രകടനം വൈകുന്നേരം മൂന്നു മണിവരെ നീണ്ടു നിന്നു

കടലില്‍ കരുത്ത് തെളിയിച്ച് നാവിക സേന
X

കൊച്ചി: ശത്രുക്കള്‍ക്ക് കടന്നു കയറാനാവാത്ത വിധം കടല്‍ സുരക്ഷ ശക്തമാണെന്ന് തെളിയിച്ച് നാവിക സേനയുടെ ശക്തിപ്രകടനം. യുദ്ധകപ്പലായ ഐഎന്‍എസ് സുനയനയുടെ നേതൃത്വത്തിലാണ് ആഴക്കടലില്‍ നാവിക സേന ഇന്നലെ പ്രതിരോധ ശക്തി തെളിയിച്ച് പ്രകടനം നടത്തിയത്.നാവിക സേനയുടെ ഫസ്റ്റ് ട്രെയിനിങ് സ്‌ക്വാഡ്രണ്‍ ആയിരുന്നു ശക്തി പ്രകടനത്തില്‍ പങ്കെടുത്തത്. ഐഎന്‍എസ് സുനയനയെക്കൂടാതെ ഐഎന്‍എസ് തീര്‍, തീരസംരക്ഷണ സേനയുടെ സാരഥി, നേവിയുടെ പായ്ക്കപ്പലായ സുദര്‍ശിനി, ചേതക് ഹെലികോപ്റ്ററുകള്‍ എന്നിവയും കടലിലെ പ്രതിരോധ ശക്തി തെളിയിച്ചുകൊണ്ടു നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തു.ഇന്നലെ രാവില 10 മണിയോടെ ആഴക്കടലില്‍ ആരംഭിച്ച പ്രതിരോധ ശക്തി പ്രകടനം വൈകുന്നേരം മൂന്നു മണിവരെ നീണ്ടു നിന്നു.


കൊച്ചിയിലെ നാവിക സേനയുടെ ആസ്ഥാനത്ത് നിന്നും കപ്പല്‍ ആഴക്കടലിലേക്ക് യാത്ര തിരിച്ച ഉടന്‍ ഫോഴ്സ് പ്രൊട്ടക്ഷന്‍ മെഷറിന്റെ ഭാഗമായി ചെറു ബോട്ടില്‍ സേനയുടെ സംഘം വട്ടമിട്ടു. ഒപ്പം ഫാസ്റ്റ് ഇന്റര്‍സെപ്ഷന്‍ ക്രാഫ്റ്റ് അപകടങ്ങള്‍ പരിശോധിച്ച് ആഴക്കടല്‍വരെ സുനയനയ്ക്ക് അകമ്പടി വന്നു. അതിനിടെ ഭീകരാക്രമണ സാധ്യത തടയാന്‍ പരിശേധനയുമായി സേനാ ബോട്ടുകള്‍ വട്ടമിട്ടു. ആഴക്കടലില്‍ തീരസംരക്ഷണ സേനയുടെ കപ്പല്‍ യുദ്ധക്കപ്പലിനു സഹായമായി ഉണ്ടായിരുന്നു. കടലില്‍ സംശയകരമായി കാണുന്ന കപ്പലുകള്‍ നാവിക സേന തടയുന്നതും തുടര്‍ന്ന് കപ്പലില്‍ കയറി അവര്‍ എങ്ങനെയാണ് പരിശോധന നടത്തുന്നതെന്നും പ്രദര്‍ശനത്തിലൂടെ വ്യക്തമാക്കി.മല്‍സ്യതൊഴിലാളികളടക്കം ആഴക്കടലില്‍ അപകടത്തില്‍പെടുന്നവരെ തീരസംരക്ഷണ സേനയുടെ അറിയിപ്പിനെ തുടര്‍ന്ന് നാവിക സേനയുടെ ചേതക് ഹെലികോപ്ടര്‍ എത്തി രക്ഷിക്കുന്നതും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലില്‍ത്തന്നെ ഹെലി കോപ്റ്റര്‍ ഇറക്കി ഇവരെ ശുശ്രൂഷിക്കുന്നതിന്റെയും പ്രദര്‍ശനം നടത്തി.അടിയന്തര സാഹചര്യങ്ങളില്‍ ജീവനക്കാരെയും സാധനങ്ങളും ഒരു കപ്പലില്‍ നിന്നും മറ്റൊരു കപ്പലിലേക്ക് റോപ്പ് വഴി സാഹസികമായി എത്തിക്കുന്ന പ്രകടനത്തില്‍ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരെയും പങ്കാളികളാക്കി.











ഐഎന്‍എസ് സുനയനയില്‍ നിന്നും ഐഎന്‍എസ് തീറിലേക്കും തിരിച്ചും രണ്ടു മാധ്യമ പ്രവര്‍ത്തകരെ റോപ്പു വഴി എത്തിച്ചാണ് സേന പ്രദര്‍ശനം നടത്തിയത്. ഐഎന്‍എസ് തീര്‍ ഒരു വശത്തും തീരസംരക്ഷണ സേനയുടെ സാരഥി മറുവശത്തുമായി സുനയനയ്ക്കൊപ്പം ഒരേ വേഗത്തില്‍ യാത്രചെയ്തായിരുന്നു ആഴക്കടലില്‍ ഈ പ്രദര്‍ശനം നടത്തിയത്. കപ്പലില്‍ തീപ്പിടിത്തം ഉണ്ടായാല്‍ തീര സംരക്ഷണ സേനയെത്തി വെള്ളം പമ്പു ചെയ്ത് തീ അണയ്ക്കുന്നതിന്റെ പ്രദര്‍ശനവും നടത്തി.










സുനയന കപ്പല്‍ ക്യാപ്റ്റന്‍ രോഹിത് ബാജ്പേ, ഐഎന്‍എസ് തീര്‍ ക്യാപ്റ്റന്‍ വരുണ്‍ സിങ് മഹാവീര്‍ ചക്ര, സുനയന എക്സിക്യൂട്ടീവ് ഓഫീസര്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ അക്ഷയ് കുമാര്‍ രാജ, ദക്ഷിണ നാവിക സേന വക്താവ് കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം നടന്നത്.

Next Story

RELATED STORIES

Share it