Sub Lead

ഡോ. കഫീല്‍ ഖാന്റെ സസ്‌പെന്‍ഷന്‍ യുപി സര്‍ക്കാര്‍ റദ്ദാക്കണമെന്ന് ഐഎംഎ

ഡോ. കഫീല്‍ ഖാന്റെ സസ്‌പെന്‍ഷന്‍ യുപി സര്‍ക്കാര്‍ റദ്ദാക്കണമെന്ന് ഐഎംഎ
X

ലക്‌നോ: ഡോ. കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്ത നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്ത് നല്‍കി. 2017 ആഗസ്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരണപ്പെട്ട കാര്യം പുറംലോകത്തെ അറിയിച്ചതിനാണ് ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജിലെ ശിശുരോഗവിദഗ്ധനായ ഡോ. കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്തത്. കോളജിലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഡോക്ടര്‍മാരെയും സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും ഡോ. കഫീല്‍ ഖാനെതിരായ നടപടി പിന്‍വലിച്ചില്ല. ഡോ. കഫീലിന്റെ ദുരവസ്ഥ അനുകമ്പയോടും യോഗ്യതയോടും കൂടി പരിഗണിക്കണമെന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തതിനെ കുറിച്ച് പുനരാലോചന നടത്തണമെന്നുമാണ് ഐഎംഎ യുപി ഘടകം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്.

പൗരത്വ (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) റദ്ദാക്കിയതിനെ തുടര്‍ന്ന് സപ്തംബറില്‍ മഥുര ജയിലില്‍ നിന്ന് മോചിതനായ ഡോ. കഫീല്‍ ഖാന്‍ സംസ്ഥാന അധികാരികള്‍ക്ക് 25 കത്തുകള്‍ എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനെതിരായ എന്‍എസ്എ ആരോപണം അലഹബാദ് ഹൈക്കോടതി റദ്ദാക്കിയ ശേഷമാണ് അവസാന മൂന്ന് കത്തുകള്‍ എഴുതിയതെന്ന് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.

Indian Medical Association Urges UP Govt To Revoke Suspension Of Dr. Kafeel Khan

Next Story

RELATED STORIES

Share it