Sub Lead

മോർച്ചറി ഫ്രീസറിൽ നിന്ന് രക്ഷപ്പെട്ടയാൾ ചികിത്സക്കിടെ മരിച്ചു

മോർച്ചറി ഫ്രീസറിൽ നിന്ന് രക്ഷപ്പെട്ടയാൾ ചികിത്സക്കിടെ മരിച്ചു
X

സേലം: തമിഴ്‌നാട്ടിൽ മോർച്ചറി ഫ്രീസറിൽ നിന്ന് രക്ഷപ്പെട്ടയാൾ ചികിത്സക്കിടെ മരിച്ചു. തമിഴ്നാട് സേലം സ്വദേശി ബാലസുബ്രഹ്മണ്യം(74) ആണ് മരിച്ചത്.

മരിച്ചെന്നു കരുതി ബന്ധുക്കൾ ഫ്രീസറിൽ കിടത്തിയതായിരുന്നു. സംസ്കാര ചടങ്ങുകൾക്കായി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനങ്ങുന്നതായി ശ്രദ്ധയിൽ പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സക്കിടെ വെള്ളിയാഴ്ച മരിച്ചു. ലങ്സിൽ അണുബാധ ഉണ്ടായതാണ് മരണ കാരണമെന്നു ഡോക്ടർ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രി അധികൃതർ ആദ്യം മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച സംസ്‍കാരം നടത്താം എന്ന് നിശ്ചയിച്ച ബന്ധുക്കൾ ബോഡി ഫ്രീസറിൽ സൂക്ഷിച്ചു. അടുത്ത ദിവസം ആണ് അനങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു.

അശ്രദ്ധമായി കൈകാര്യം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി സേലം പോലീസ് ബന്ധുക്കൾക്കെതിരെ കേസെടുത്തു. മരണം സ്ഥിരീകരിച്ച ഡോക്ടർക്കെതിരെയും ആശുപത്രി അധികൃതർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it