Sub Lead

ഇന്ത്യന്‍ താരം ഷബാസ് അഹമ്മദിനെ ഗോകുലം റാഞ്ചി

അണ്ടര്‍-16 ഇന്ത്യക്ക് വേണ്ടി ജപ്പാന്‍,യെമന്‍, ജോര്‍ഡാന്‍, ഖത്തര്‍, ഇറാഖ്, ഈജിപ്ത്, നേപ്പാള്‍, യുഎഇ, സ്‌പെയിന്‍, ഹോങ്കോങ്, താജിക്കിസ്ഥാന്‍, സെര്‍ബിയ, ചൈന, മലേസ്യ, തായ്‌ലന്റ് രാജ്യങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. ഇതിലൂടെ ലഭിച്ച അന്താരാഷ്ട്രാ പരിചയം ഷബാസിന് കരുത്തേകിയിട്ടുണ്ട്.

ഇന്ത്യന്‍ താരം ഷബാസ് അഹമ്മദിനെ ഗോകുലം റാഞ്ചി
X

ടി പി ജലാല്‍

മലപ്പുറം: ഇന്ത്യന്‍ അണ്ടര്‍-16 താരവും ഇന്ത്യന്‍ ആരോസ് ക്ലബ്ബിന്റെ പ്രതിരോധ കാവല്‍ക്കാരനുമായ ഷബാസ് അഹമ്മദ് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ മികച്ച മുന്നേറ്റം നടത്തുന്ന ഗോകുലം കേരള എഫ്‌സിയുടെ ഭാഗമായി. ഇന്ത്യന്‍ ആരോസുമായി നടത്തിയ ചര്‍ച്ചയിലാണ് വെറും പതിനേഴ് വയസ്സുമാത്രം പ്രായമുള്ള താരത്തിന്റെ ട്രാന്‍സ്ഫര്‍ നടപടി പൂര്‍ത്തിയായത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.

മലപ്പുറം ജില്ലയിലെ മൊറയൂര്‍ അരിമ്പ്ര ബിരിയപ്പുറം മൂത്തേടത്ത് ബഷീറിന്റെ മൂത്ത മകനാണ്. ഇന്ത്യക്ക് വേണ്ടിയും ആരോസിന് വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് ഷബാസിനെ അവസരം തേടിയെത്തിയത്. അണ്ടര്‍-16 ഇന്ത്യക്ക് വേണ്ടി ജപ്പാന്‍,യെമന്‍, ജോര്‍ഡാന്‍, ഖത്തര്‍, ഇറാഖ്, ഈജിപ്ത്, നേപ്പാള്‍, യുഎഇ, സ്‌പെയിന്‍, ഹോങ്കോങ്, താജിക്കിസ്ഥാന്‍, സെര്‍ബിയ, ചൈന, മലേസ്യ, തായ്‌ലന്റ് രാജ്യങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. ഇതിലൂടെ ലഭിച്ച അന്താരാഷ്ട്രാ പരിചയം ഷബാസിന് കരുത്തേകിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ മലേഷ്യയില്‍ നടന്ന എഎഫ്‌സി ടൂര്‍ണ്ണമെന്റിന് യോഗ്യരാക്കുന്നതില്‍ ഷഹബാസിന്റെ പങ്ക് മികച്ചതായിരുന്നു. കോച്ച് ബിബിയാനോ ഫെര്‍ണാണ്ടസിന്റെ വിശ്വസ്ഥനായതിനാല്‍ ഒരു മത്സരത്തിലും താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നില്ല. എഎഫ്‌സി കപ്പിലൂടെ അടുത്ത അണ്ടര്‍-17 ലോകകപ്പ് കളിക്കാനുള്ള ശ്രമം ശക്തരായ കൊറിയക്ക് മുന്നില്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 16-ാം വയസ്സില്‍ തന്നെ ഇന്ത്യന്‍ ആരോസുമായി കരാര്‍ ഒപ്പുവെച്ചു. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഐലീഗ് താരമാവാന്‍ കഴിഞ്ഞു. അണ്ടര്‍-15 സാഫ് കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലും ഷബാസുണ്ടായിരുന്നു. ഇപ്പോള്‍ ഗോകുലം ടീമിനൊപ്പം പരിശീലനത്തിലാണ് ഷബാസ് അഹമ്മദ്.

ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് സ്‌പോര്‍ട്‌സ് ഹോസ്റ്റിലൂടെയാണ് ഷാനു എന്ന ഷബാസ് പ്രഫഷണല്‍ രംഗത്തെത്തുന്നത്. കെ മന്‍സൂറായിരുന്നു പരിശീലകന്‍. എന്‍ പി സൈദയാണ് മാതാവ്. ഷിബിലുദ്ദീന്‍(ഗോകുലം എഫ്‌സി അണ്ടര്‍-13 താരം), ഷബീബ് അഹമ്മദ് എന്നിവര്‍ സഹോദരന്‍മാരാണ്.

Next Story

RELATED STORIES

Share it