Sub Lead

കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് നവംബര്‍ 24ന്

എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഹൗസിന് അംബാസഡര്‍ സിബി ജോര്‍ജ് നേതൃത്വം നല്‍കും

കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് നവംബര്‍ 24ന്
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് നവംബര്‍ 24ന്. പാസ്‌പോര്‍ട്ട്, വിസ, കോവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. എംബസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഹൗസിന് അംബാസഡര്‍ സിബി ജോര്‍ജ് നേതൃത്വം നല്‍കും. കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടു ഡോസ് എടുത്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ശേഷം ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. communtiy.kuwait@mea.gov.in എന്ന വിലാസത്തില്‍ ഇ മെയില്‍ അയച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഇന്ത്യയിലേക്കുള്ള സന്ദര്‍ശനവിസ, കോവാക്‌സിന്‍ എടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് എന്നിവയിലൂന്നിയാകും ഇത്തവണത്തെ ചര്‍ച്ചകള്‍. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവര്‍ അക്കാര്യം രജിസ്‌ട്രേഷന്‍ സമയത്ത് അറിയിക്കണം. ഇന്ത്യന്‍ സമൂഹത്തിനായി സന്നദ്ധ സേവനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളവര്‍ ഓപ്പണ്‍ ഹൗസില്‍ നേരിട്ട് എത്തണമെന്നും എംബസി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. സൂം ആപ്ലിക്കേഷന്‍ വഴിയും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. ഓപ്പണ്‍ ഹൗസിലെ ചോദ്യോത്തര സെഷന്‍ ഒഴികെ ഭാഗങ്ങള്‍ എംബസിയുടെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് കാസ്റ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.കൊവിഡ് സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി.

Next Story

RELATED STORIES

Share it