ഷാര്‍ജയില്‍ വാഹനാപകടം; ഇന്ത്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു; ആറു പേര്‍ക്ക് പരിക്ക്

ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30യോടെയാണ് അപകടമുണ്ടായത്.

ഷാര്‍ജയില്‍ വാഹനാപകടം;  ഇന്ത്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു;  ആറു പേര്‍ക്ക് പരിക്ക്

ദുബയ്: ഷാര്‍ജയില്‍ അമിത വേഗതയില്‍ ഓടിയ എസ്‌യുവി നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30യോടെയാണ് അപകടമുണ്ടായത്. ഷാര്‍ജയിലേക്ക് പോവുന്ന അല്‍ മദാം പട്ടണത്തിലെ നസ്‌വി മേഖലയിലായിരുന്നു സംഭവം.

അമിത വേഗതയിലെത്തിയ എസ്‌യുവി നിയന്ത്രണം വിട്ട് റോഡില്‍നിന്നു തെന്നിമാറുകയും നിരവധി തവണ മലക്കം മറിയുകയുമായിരുന്നു. ദമ്പതികള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇവരുടെ മൃതദേഹം അല്‍ ദൈദ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സന്ദര്‍ശന വിസയിയിലെത്തിയ 46കാരനും 41കാരിയുമാണ് കൊല്ലപ്പെട്ടതെന്ന് ഷാര്‍ജ പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top