- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആഗോള സ്മാര്‍ട്ട് സിറ്റി സൂചിക: ഇന്ത്യന്‍ നഗരങ്ങളുടെ റാങ്കിങ് ഇടിഞ്ഞു

ന്യൂഡല്‍ഹി: ആഗോള സ്മാര്‍ട്ട് സിറ്റി സൂചികയില്‍ ഇന്ത്യന്‍ നഗരങ്ങളുടെ റാങ്കിങ് ഇടിഞ്ഞു. ആഗോളതലത്തില്‍ സിംഗപ്പൂര്‍ ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള നാലു നഗരങ്ങളുടെ-ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു- റാങ്കിങാണ് പിന്നോട്ടുപോയത്. കൊവിഡ് -19 കാലഘട്ടത്തില്‍ സാങ്കേതികവിദ്യ എങ്ങനെ പങ്കുവഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രധാന കണ്ടെത്തലുകളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ്(ഐഎംഡി), സിംഗപ്പൂര്‍ യൂനിവേഴ്‌സിറ്റി ഫോര്‍ ടെക്‌നോളജി ആന്റ് ഡിസൈന്‍ (എസ്യുടിഡി) യുമായി ചേര്‍ന്നു പുറത്തിറക്കിയ 2020 സ്മാര്‍ട്ട് സിറ്റി സൂചികയിലാണ് പുതിയ വിവരം.
ഇതുപ്രകാരം ഹൈദരാബാദ് 85ാം സ്ഥാനത്തും(2019 ല്‍ 67), ന്യൂഡല്‍ഹി 86ാമതും(2019ല്‍ 68), മുംബൈ 93ാം സ്ഥാനത്തും(2019ല്‍ 78) ബെംഗളൂരു 95ാം സ്ഥാനത്തു(2019ല്‍ 79മാണുള്ളത്. സാങ്കേതിക മുന്നേറ്റം കാലികമല്ലാത്തതിനാല്‍ മഹാമാരി ഉണ്ടാക്കിയ ദോഷകരമായ ഫലമാണ് ഇതിന് കാരണമെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
വായു മലിനീകരണത്തിനു മുന്‍ഗണന നല്‍കണമെന്നാണ് വിഷയത്തില്‍ പ്രതികരിച്ച പലരും അഭിപ്രായപ്പെട്ടത്. ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഗതാഗത തടസ്സമാണ് സ്മാര്‍ട്ട് സിറ്റി വളര്‍ച്ചയ്ക്കു തടസ്സം. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യവികസനവും തടസ്സം നില്‍ക്കുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്മാര്‍ട്ട് സിറ്റി സൂചിക 2020 (എസ്സിഐ) പ്രകാരം ഒന്നാമത് സിംഗപ്പൂരാണ്. ഹെല്‍സിങ്കി, സൂറിച്ച് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഓക്ക്‌ലാന്‍ഡ് (നാലാം സ്ഥാനം), ഓസ് ലോ (അഞ്ചാം സ്ഥാനം), കോപ്പന്‍ഹേഗന്‍(ആറ്്), ജനീവ (ഏഴ്), തായ്പേയ് സിറ്റി (എട്ട്), ആംസ്റ്റര്‍ഡാം (ഒമ്പത്), ന്യൂയോര്‍ക്ക്(10) എന്നിങ്ങനെയാണുള്ളത്.
109 നഗരങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേരാണ് 2020 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന സര്‍വേയില്‍ പങ്കെടുത്തത്. ആരോഗ്യം, സുരക്ഷ, മൊബിലിറ്റി, പ്രവര്‍ത്തനങ്ങള്‍, അവസരങ്ങള്‍, ഭരണം എന്നീ പ്രധാന മേഖലകളിലായി അവരുടെ നഗരത്തിന്റെ സാങ്കേതിക വ്യവസ്ഥകളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. കൊവിഡ് കൈകാര്യം ചെയ്യുന്നത് പ്രാദേശികതലത്തില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ നഗരങ്ങള്‍ക്ക് സാങ്കേതികവിദ്യയുമായി വ്യത്യസ്തമായ സമീപനങ്ങളുണ്ടെന്നാണ് റാങ്കിങില്‍ പ്രതിഫലിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 'കൊവിഡ് -19 ന്റെ സ്വാധീനം ഞങ്ങള്‍ക്ക് അവഗണിക്കാനാവില്ല. മികച്ച സാങ്കേതികവിദ്യയുള്ളവര്‍ മഹാമാരിയെ നന്നായി കൈകാര്യം ചെയ്യുന്നു. സ്മാര്‍ട്ട് സിറ്റികള്‍ പരിഹാരമല്ല, പക്ഷേ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടെന്നു ഐഎംഡിയുടെ പ്രഫസര്‍ അര്‍തുറോ ബ്രിസ് പറഞ്ഞു. ''റാങ്കിങില്‍ ഏറ്റവും അടുത്തുള്ള സ്മാര്‍ട്ട് സിറ്റികള്‍ മഹാമാരിയുടെ അപ്രതീക്ഷിത വെല്ലുവിളികളെ നേരിടുന്നതില്‍ മികച്ച ഫലമുണ്ടാക്കുന്നതായി തോന്നുന്നുവെന്ന് എസ്യുടിഡിയിലെ ലീ കുവാന്‍ യൂ സെന്റര്‍ ഫോര്‍ ഇന്നൊവേറ്റീവ് സിറ്റികളുടെ ചെയര്‍പേഴ്സണ്‍ പ്രഫസര്‍ ഹെംഗ് ചീ ചാന്‍ അഭിപ്രായപ്പെട്ടു.
Indian cities drop in Global Smart City Index; Singapore on top
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT