Sub Lead

കടല്‍ക്കൊല കേസില്‍ വിധി ഇന്ത്യയ്ക്ക് അനുകൂലം

2012 ഫെബ്രുവരി 15നാണ് കേരള തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു നേരെ ഇറ്റലിയുടെ ചരക്ക് കപ്പല്‍ എന്‍ റിക ലെക്‌സിയില്‍നിന്നു നാവികര്‍ വെടിയുതിര്‍ത്തത്.

കടല്‍ക്കൊല കേസില്‍ വിധി ഇന്ത്യയ്ക്ക് അനുകൂലം
X

ന്യൂഡല്‍ഹി: 2012ല്‍ കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഹേഗിലെ രാജ്യാന്തര ആര്‍ബിട്രേഷന്‍ െ്രെടബ്യൂണല്‍ വിധി പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണു കോടതി വിധി പുറപ്പെടുവിച്ചതെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. കടലില്‍ ഇന്ത്യന്‍ യാത്രാ സ്വാതന്ത്ര്യം ഇറ്റാലിയന്‍ നാവികര്‍ ലംഘിച്ചെന്നു കണ്ടെത്തിയ കോടതി വിഷയത്തില്‍ നാവികര്‍ക്കെതിരേ ഇന്ത്യ സ്വീകരിച്ച നടപടി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കാരണം ഇന്ത്യയ്ക്കുണ്ടായ ജീവഹാനി, വസ്തുകകളുടെ നഷ്ടം, ധാര്‍മിക ക്ഷതം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ടെന്നും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് നഷ്ടപരിഹാരം സംബന്ധിച്ച് കരാറിലെത്തണമെന്നും അന്താരാഷ്ട്ര കോടതി അറിയിച്ചു. പ്രതികളായ നാവികരെ തടഞ്ഞുവച്ചതിന് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ വാദം കോടതി തള്ളിയതായും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

2012 ഫെബ്രുവരി 15നാണ് കേരള തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു നേരെ ഇറ്റലിയുടെ ചരക്ക് കപ്പല്‍ എന്‍ റിക ലെക്‌സിയില്‍നിന്നു നാവികര്‍ വെടിയുതിര്‍ത്തത്. സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ നീണ്ടകര സ്വദേശികളായ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത് ഏറെ വിവാദമായിരുന്നു. സെലസ്റ്റിന്‍ വാലന്റൈന്‍, രാജേഷ് പിങ്കി എന്നിവരാണു കൊല്ലപ്പെട്ടത്. കടല്‍ കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ഇറ്റലിയുടെ ഔദ്യോഗിക വാദം. കേസില്‍ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനെയും മസ്സിമിലാനോ ലത്തോറിനെയും 2012 ഫെബ്രുവരി 19നാണ് അറസ്റ്റ് ചെയ്തു.

India wins Italian Marines case at international tribunal



Next Story

RELATED STORIES

Share it