Sub Lead

ഇന്ത്യ അഫ്ഗാനൊപ്പം; രാജ്യാന്തര സമൂഹവും മുന്നോട്ടു വരണം: എസ് ജയശങ്കർ

അഫ്ഗാനിസ്താനിലെ മാനുഷിക സാഹചര്യം സംബന്ധിച്ച യുഎൻ ഉന്നതതല വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ അഫ്ഗാനൊപ്പം; രാജ്യാന്തര സമൂഹവും മുന്നോട്ടു വരണം: എസ് ജയശങ്കർ
X

ന്യൂഡൽഹി: അഫ്ഗാനിസ്താൻ കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, കഴിഞ്ഞ കാലത്തെപ്പോലെ രാജ്യത്തിനൊപ്പം നിൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അഫ്ഗാനിസ്താൻ നിർണായകവും വെല്ലുവിളി നിറഞ്ഞതുമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അഫ്ഗാനിസ്താനെ സഹായിക്കാൻ രാജ്യാന്തര സമൂഹം മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു.

അഫ്ഗാനിസ്താനിലെ മാനുഷിക സാഹചര്യം സംബന്ധിച്ച യുഎൻ ഉന്നതതല വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനം ഇന്ത്യയുടെ ചരിത്രപരമായ സൗഹൃദത്താൽ നയിക്കപ്പെടുന്നു. അത് ഇനിയും തുടരും. ആഗോള സമവായമുണ്ടാക്കുന്നതിൽ രാജ്യങ്ങളുടെ ചെറിയ ഗ്രൂപ്പുകളേക്കാൾ ബഹുമുഖമായ വേദി കൂടുതൽ ഫലപ്രദമാണ്. രാജ്യത്തെ സഹായിക്കാൻ സാധ്യമായ ഏറ്റവും മികച്ച അന്തരീക്ഷം സൃഷ്ടിക്കാൻ രാജ്യാന്തര സമൂഹം ഒത്തുചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അഫ്ഗാനിസ്താന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സുരക്ഷാ സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. മാനുഷിക സഹായത്തിനു തടസ്സമായി ഉയർന്നുവന്നേക്കാവുന്ന യാത്രയുടെയും മറ്റും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനിൽ നിന്ന് പുറത്തേക്കും അഫ്ഗാനിസ്താനിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാനാവശ്യമായ സൗകര്യങ്ങൾ അനുവദിക്കണം. അടുത്ത അയൽക്കാരനെന്ന നിലയിൽ, ആശങ്കകളോടെയാണ് ഇന്ത്യ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it