Sub Lead

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 27 മുതല്‍ പുനരാരംഭിക്കും

മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. രണ്ടു വര്‍ഷത്തിനു ശേഷമാണ് രാജ്യത്തെ വിമാനസര്‍വീസുകള്‍ പഴയ രീതിയിലേക്ക് എത്തുന്നത്.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 27 മുതല്‍ പുനരാരംഭിക്കും
X

ന്യൂഡല്‍ഹി: കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നിര്‍ത്തിവച്ച വിമാനസര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നു. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. രണ്ടു വര്‍ഷത്തിനു ശേഷമാണ് രാജ്യത്തെ വിമാനസര്‍വീസുകള്‍ പഴയ രീതിയിലേക്ക് എത്തുന്നത്.

നിയന്ത്രണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയമാണ് നിര്‍ണായക തീരുമാനം സ്വീകരിച്ചത്. സര്‍വീസുകള്‍ പുനരാരംഭിക്കുമെങ്കിലും അന്താരാഷ്ട്ര യാത്രകള്‍ക്കായി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവും നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലവില്‍ വന്നതോടെ 2020 മാര്‍ച്ചിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടായത്.

Next Story

RELATED STORIES

Share it