Sub Lead

രാജസ്ഥാനില്‍ നിന്നും പാകിസ്താനിലെ കറാച്ചിയിലേക്കുള്ള താര്‍ എക്‌സ്പ്രസ് ഇന്ത്യ റദ്ദാക്കി

വെള്ളിയാഴ്ച താര്‍ എക്‌സ്പ്രസ് (ജോധ്പൂര്‍ മുതല്‍ കറാച്ചി വരെ) ട്രെയിന്‍ പുറപ്പെടില്ലെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാകിസ്താനിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ റദ്ദാക്കിയതായും നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വെയ്‌സ് അറിയിച്ചു.

രാജസ്ഥാനില്‍ നിന്നും പാകിസ്താനിലെ കറാച്ചിയിലേക്കുള്ള താര്‍ എക്‌സ്പ്രസ് ഇന്ത്യ റദ്ദാക്കി
X

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്കുള്ള താര്‍ എക്‌സ്പ്രസ് ഇന്ത്യ റദ്ദാക്കി. ജമ്മു കശ്മീരിനിലുള്ള പ്രത്യേക അധികാരം റദ്ദാക്കിയ ഇന്ത്യയുടെ നടപടിയുമായി ബന്ധപ്പെട്ട് പാകിസ്താനുമായുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി.

വെള്ളിയാഴ്ച താര്‍ എക്‌സ്പ്രസ് (ജോധ്പൂര്‍ മുതല്‍ കറാച്ചി വരെ) ട്രെയിന്‍ പുറപ്പെടില്ലെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പാകിസ്താനിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ റദ്ദാക്കിയതായും നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വെയ്‌സ് അറിയിച്ചു.

45 പേര്‍ മാത്രമാണ് പാകിസ്താനിലേക്കുള്ള ട്രെയിനില്‍ നിലവില്‍ ടിക്കറ്റ് ബുക്കുചെയ്തിട്ടുള്ളതെന്നും നോര്‍ത്ത് വെസ്റ്റ് റെയില്‍വെയ്‌സ് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ അഭയ് ശര്‍മ വ്യക്തമാക്കി.

നേരത്തെ ജോധ്പൂരിലേക്കുള്ള താര്‍ എക്‌സ്പ്രസ് പാകിസ്താന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന് മുന്‍പ് സംഝോദ എക്‌സ്‌പ്രെസ്സിന്റെ സേവനവും നിര്‍ത്തിയിരുന്നു. താന്‍ റെയില്‍ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഇന്ത്യയുമായി ട്രെയിന്‍ സര്‍വീസ് അനുവദിക്കില്ലെന്ന് പാക് റെയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ഓഗസ്റ്റ് ഒമ്പതിന് ഇസ്‌ലാമാബാദില്‍ പ്രഖ്യാപിച്ചിരുന്നു.

Next Story

RELATED STORIES

Share it