- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടു വര്‍ഷത്തിന് ശേഷം രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നാണു വിലയിരുത്തല്‍.
ന്യൂഡല്‍ഹി: ഇന്നു മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കൊവിഡ് മൂലമുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി സര്‍വീസുകള്‍ മുന്‍പുള്ള സ്ഥിതിയിലാകും. രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നാണു വിലയിരുത്തല്‍.
വിമാനയാത്രയ്ക്കും വിമാനത്താവങ്ങള്‍ക്കുമുള്ള കൊവിഡ് മാര്‍ഗരേഖയിലും കേന്ദ്ര സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാന്‍ സീറ്റുകള്‍ ഇനി ഒഴിച്ചിടേണ്ടതില്ല. വിമാനങ്ങളിലെ കാബിന്‍ ക്രൂ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലെ സുരക്ഷാജീവനക്കാര്‍ക്കു ദേഹപരിശോധന നടത്താനും തടസ്സമില്ല. അതേസമയം, മാസ്‌ക് ധരിക്കുന്നതു തുടരണം.
കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് പിടിമുറുക്കിയതോടെ തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
2020 മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് സസ്‌പെന്‍ഷന്‍ പലവട്ടമായി പുതുക്കുകയായിരുന്നു. രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
RELATED STORIES
തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്...
11 Dec 2024 11:39 AM GMTആല്‍വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്‍...
11 Dec 2024 11:34 AM GMT'ദിലീപിനെതിരെ തെളിവില്ല' ; ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേ നടി...
11 Dec 2024 11:29 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന് മൂന്ന്...
11 Dec 2024 11:26 AM GMTകെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMT