- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീണ്ടും നാണംകെട്ട് ഇന്ത്യ; മാനവ വികസന സൂചികയില്‍ ഒരു പടികൂടി താഴ്ന്നു; ബംഗ്ലാദേശിനേക്കാളും പിറകില്‍ 132ാം സ്ഥാനത്ത്
2020ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ജിവിത നിലവാരം തുടങ്ങിയയാണ് പട്ടികയുടെ അളവുകോല്‍. യുഎന്‍ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീരിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഒരു പടി കൂടി പിന്നാക്കംപോയി 132ാം സ്ഥാനത്തെത്തി ഇന്ത്യ. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലുണ്ടായിട്ടുള്ള ആഗോള തകര്‍ച്ചയ്ക്കിടയിലാണിത്. 2020ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ജിവിത നിലവാരം തുടങ്ങിയയാണ് പട്ടികയുടെ അളവുകോല്‍. യുഎന്‍ഡെവലപ്പ്‌മെന്റ് പ്രോഗ്രാമാണ് പട്ടിക പ്രസിദ്ധീരിക്കുന്നത്.
191 രാജ്യങ്ങളുടെ പട്ടികയാണ് ഇത്തവണ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ മാനവ വികസന സൂചിക അഥവാ എച്ച്ഡിഐ 2020ലെ 0.642ല്‍ നിന്ന് 2021ല്‍ 0.633 ആയി കുറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ, ഐസ്‌ലന്‍ഡ് എന്നിവരാണ് മാനവ വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങള്‍. ഇടത്തരം മാനുഷിക വികസനമെന്ന് രേഖപ്പെടുത്തിയ 43 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്കന്‍ രാജ്യങ്ങളാണ് കൂടുതലും.
മാനവ വികസന സൂചിക പട്ടികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73ാമതും ചൈന 79ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ് 129, ഭൂട്ടാന്‍ 127 എന്നിങ്ങനേയും സ്ഥാനംപിടിച്ചിട്ടുണ്ട്. അതേ സമയം പാകിസ്താന്‍ ഇന്ത്യയേക്കാളും പിന്നില്‍ 161ാം സ്ഥാനത്താണ്. നേപ്പാള്‍ 143ാമതും മ്യാന്മര്‍ 149മതുമാണ്.
1990 മുതല്‍ 129ല്‍ തുടങ്ങി ഓരോ വര്‍ഷവും പട്ടികയില്‍ താഴേക്ക് പോവുകയാണ് ഇന്ത്യ.2019നും 2021നും ഇടയിലുള്ള ഇടിവിന്റെ പ്രധാന കാരണം ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ 69.7ല്‍ നിന്ന് 67.2 ലേക്കെത്തിയിട്ടുണ്ട് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം.
RELATED STORIES
ദര്‍വേഷ് അലി ദര്‍ഗയിലെ ഷെഡ് പൊളിച്ചു; ബിജെപിക്കാരും നാട്ടുകാരും...
28 May 2025 2:06 PM GMTഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ബലാല്‍സംഗം ...
28 May 2025 1:20 PM GMTപൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക്...
28 May 2025 1:00 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMTലിഫ്റ്റ് തകരാറിലായി; അപകടത്തില്‍ സ്വര്‍ണ വ്യാപാരി മരിച്ചു
28 May 2025 12:34 PM GMTഅന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല,...
28 May 2025 10:54 AM GMT