Sub Lead

സപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: കൃഷ്ണന്‍ എരഞ്ഞിക്കല്‍

സപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: കൃഷ്ണന്‍ എരഞ്ഞിക്കല്‍
X

തിരുവനന്തപുരം: സപ്ലൈകോ വഴി സബ്‌സിഡിയായി വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വില കൂട്ടാനുള്ള തീരുമാനം വിലക്കയറ്റം കൊണ്ടും നികുതിഭാരം കൊണ്ടും നടുവൊടിഞ്ഞ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. കഴിഞ്ഞ കുറേ നാളുകളായി സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ സബ്‌സിഡി സാധനങ്ങള്‍ സ്‌റ്റോക്കില്ലാതെ വെറും നോക്കുകുത്തികളായി മാറിയിരുന്നു. സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ 1525 കോടി രൂപയാണ് സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ളത്. ഒന്നുകില്‍ കുടിശ്ശിക നല്‍കുക അല്ലെങ്കില്‍ വില കൂട്ടുകയെന്നതാണ് സപ്ലൈകോ മുന്നോട്ട് വെച്ച ആവശ്യം. കുടിശ്ശിക നല്‍കേണ്ടതിനു പകരം വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിലവര്‍ധനവിലൂടെ സാധാരണക്കാരുടെ കുടുംബം പട്ടിണിയിലാക്കാന്‍ ഇടതു മുന്നണിക്കും സര്‍ക്കാരിനും യാതൊരു മനസ്സാക്ഷിക്കുത്തുമുണ്ടാകുന്നില്ല എന്നത് വിസ്മയകരമാണ്. പൊറുതി മുട്ടിയ ജനങ്ങളെ വീണ്ടും വറുതിയിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it