Sub Lead

പിടിച്ചെടുത്ത ടിപ്പറുകളില്‍നിന്നു മണ്ണ് കാണാതായ സംഭവം: ഡിവൈഎസ്പിക്കെതിരേ വകുപ്പ് തല അന്വേഷണം

2020ല്‍ ചിറ്റൂര്‍ സിഐയും നിലവില്‍ ഡിവൈഎസ്പിയുമായ എന്‍ സി സന്തോഷിനെതിരേയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

പിടിച്ചെടുത്ത ടിപ്പറുകളില്‍നിന്നു മണ്ണ് കാണാതായ സംഭവം: ഡിവൈഎസ്പിക്കെതിരേ വകുപ്പ് തല അന്വേഷണം
X

ചിറ്റൂര്‍: അനധികൃത മണല്‍ കടത്തിനിടെ പോലിസ് പിടികൂടിയ ടിപ്പര്‍ ലോറികളിലെ മണ്ണ് കാണാതായ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. 2020ല്‍ ചിറ്റൂര്‍ സിഐയും നിലവില്‍ ഡിവൈഎസ്പിയുമായ എന്‍ സി സന്തോഷിനെതിരേയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

പാലക്കാട് മാങ്കാവ് സ്വദേശി റെയ്മണ്ട് ആന്റണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണച്ചുമതല. 2020 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം.

അനധികൃത മണല്‍ക്കടത്ത് ആരോപിച്ച് ചിറ്റൂര്‍ സിഐ ആയിരുന്ന എന്‍ സി സന്തോഷിന്റെ നേതൃത്വത്തില്‍ ഏഴ് ടിപ്പര്‍ ലോറികളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും പിടികൂടുകയും മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ പിടിച്ചിടുകയും ചെയ്തിരുന്നു. എന്നാല്‍, ആഴ്ചകള്‍ക്കിടെ ടിപ്പര്‍ ലോറികളിലെ മണല്‍ മോഷണം പോവുകയായിരുന്നു. മണ്ണ് കാണാതായതിനെക്കുറിച്ച് പോലിസിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആന്റണി ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it