Sub Lead

സഹോദരങ്ങളെ മര്‍ദ്ദിച്ച സംഭവം; വാളയാര്‍ സിഐക്ക് സ്ഥലംമാറ്റം

വാളയാര്‍ സി ഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്.

സഹോദരങ്ങളെ മര്‍ദ്ദിച്ച സംഭവം; വാളയാര്‍ സിഐക്ക് സ്ഥലംമാറ്റം
X

പാലക്കാട്: വാളയാറില്‍ സഹോദരങ്ങളെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സിഐക്ക് സ്ഥലംമാറ്റം. വാളയാര്‍ സി ഐ രഞ്ജിത്ത് കുമാറിനെ കോഴിക്കോട് വളയം സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്.

ഹൃദയസ്വാമി, ആല്‍ബര്‍ട്ട് എന്നീ സഹോദരങ്ങള്‍ അമ്മയുമായി ആശുപത്രിയിലേക്ക് വരുംവഴി പോലിസ് ജീപ്പ് ഇവരുടെ വാഹനത്തിന് പുറകില്‍ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് അകാരണമായി ഇരുവരെയും സിഐ ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ സഹോദരങ്ങള്‍ ചികിത്സയിലാണ്.

സഹോദരങ്ങളുടെ പരാതി വ്യാജമാണെന്നായിരുന്നു സിഐയുടെ വാദം. എന്നാല്‍, ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐക്കെതിരേ നടപടിയെടുത്തത്.

Next Story

RELATED STORIES

Share it