യുപിയില്‍ രുദ്രാക്ഷം ധരിച്ചതിന് മുസ് ലിം യുവാവിന് നേരെ ഹിന്ദുത്വരുടെ ആക്രമണം (വീഡിയോ)
ഫായിസ് ഖാനെ പരസ്യമായി അപമാനിക്കുന്ന ഹിന്ദുത്വ സംഘം യുവാവിനെ തള്ളുന്നതും മീശയില്‍ ശക്തിയായി പിടിച്ച് വലിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ രുദ്രാക്ഷം ധരിച്ചതിന്റെ പേരില്‍ ഹിന്ദുത്വ സംഘം മുസ് ലിം യുവാവിനെ അക്രമിച്ചു. സച്ചിന്‍ ഗുപ്ത എന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് ഹിന്ദുത്വ ആക്രമണത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
Disturbing Content :
— Sachin Gupta | सचिन गुप्ता (@sachingupta787) March 20, 2021
उप्र के मेरठ में सैलून शॉप कर्मचारी फैज खान की पिटाई करने वाले भाजपा युवा मोर्चा के कार्यकर्ता हैं। उनका आरोप है कि फैज खान रुद्राक्ष की माला पहनता है। बाकी वक्तव्य आप खुद सुनिए...#Meerut #Up pic.twitter.com/w8ulqViSHA
സലൂണിലെ ജീവനക്കാരനായ ഫായിസ് ഖാന്‍ ആണ് ആക്രമണത്തിന് ഇരയായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രുദ്രാക്ഷ മാല ധരിച്ചതിന്റെ പേരിലാണ് ഹിന്ദുത്വ സംഘം മുസ് ലിം യുവാവിനെ ആക്രമിച്ചതെന്ന് സച്ചിന്‍ ഗുപ്ത ട്വിറ്ററില്‍ കുറിച്ചു. ഫായിസ് ഖാനെ പരസ്യമായി അപമാനിക്കുന്ന ഹിന്ദുത്വ സംഘം യുവാവിനെ തള്ളുന്നതും മീശയില്‍ ശക്തിയായി പിടിച്ച് വലിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ഭഗവത് ഗീതയും ഹനുമാന്‍ ചലീസയും ക്ഷേത്രത്തില്‍ പാരായണം ചെയ്യാറുണ്ടോ എന്നും അവര്‍ യുവാവിനോട് ചോദിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ കുറ്റക്കാര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു. കങ്കര്‍ ഖേദ പോലിസ് നിയമ നടപടി സ്വീകരിച്ചതായാണ് പോലിസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കങ്കര്‍ ഖേദ പോലിസ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ആക്രമണത്തിന് ഇരയായ യുവാവ് ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലിസ് അറിയിച്ചു. പരാതി ലഭിച്ചാല്‍ തീര്‍ച്ചയായും കേസെടുക്കുമെന്നും പോലിസ് അറിയിച്ചു.
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTഇന്ത്യന്‍ സൂപ്പര്‍ ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര്‍ ലീഗ് കേരളയിലെ മലബാര്‍ ഡെര്‍ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMTസൂപ്പര്‍ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്സും ഫോഴ്സാ കൊച്ചിയും...
13 Sep 2024 6:52 PM GMTഐഎസ്എല്ലിന് തുടക്കം; മോഹന്‍ ബഗാനെ കുരുക്കി മുംബൈ സിറ്റി തുടങ്ങി
13 Sep 2024 6:44 PM GMTലോകകപ്പ് യോഗ്യത; അടിതെറ്റി അര്‍ജന്റീന; രക്ഷയില്ലാതെ ബ്രസീല്‍
11 Sep 2024 5:34 AM GMT