Sub Lead

ഇസ്രായേല്‍ എംബസിക്കു മുമ്പില്‍ സ്പൂണ്‍ എറിഞ്ഞ് ഗില്‍ബോവ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം

എംബസി പ്രവേശന കവാടത്തില്‍ നൂറുകണക്കിന് സ്പൂണുകള്‍ നിക്ഷേപിച്ചാണ് ഇവര്‍ ഇസ്രായേലിനോടുള്ള തങ്ങളുടെ പ്രതിഷേധവും ഗില്‍ബോവ തടവുകാരോടുള്ള ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചത്.

ഇസ്രായേല്‍ എംബസിക്കു മുമ്പില്‍ സ്പൂണ്‍ എറിഞ്ഞ് ഗില്‍ബോവ തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം
X

വാഷിങ്ടണ്‍: യുഎസ് തലസ്ഥാനമായ വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ സ്പൂണ്‍ എറിഞ്ഞ് ഇസ്രായേല്‍ തടവറയായ ഗില്‍ബോവയിലെ തടവുകാര്‍ക്ക് ഒരു പറ്റം യുവാക്കളുടെ ഐക്യദാര്‍ഢ്യം.എംബസി പ്രവേശന കവാടത്തില്‍ നൂറുകണക്കിന് സ്പൂണുകള്‍ നിക്ഷേപിച്ചാണ് ഇവര്‍ ഇസ്രായേലിനോടുള്ള തങ്ങളുടെ പ്രതിഷേധവും ഗില്‍ബോവ തടവുകാരോടുള്ള ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചത്.

അതീവ സുരക്ഷയുള്ള ഗില്‍ബോവ തടവറയില്‍നിന്നു ആറു ഫലസ്തീനികള്‍ സ്പൂണ്‍ ഉപയോഗിച്ച് തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടതിന്റെ പ്രതീകമായിട്ടാണ് പ്രതിഷേധക്കാര്‍ സ്പൂണുകള്‍ എറിഞ്ഞത്. കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍ക്കിടയിലും ആറു പേര്‍ക്ക് ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതിന് ശേഷം ഇസ്രായേലിനെ പരിഹസിച്ചാണ് സ്പൂണ്‍ എറിഞ്ഞത്.

ആറു തടവുകാരില്‍ യാക്കൂബ് ഖാദ്രി, മഹ്മൂദ് അല്‍ ആരിസ, സക്കറിയ സുബൈദി, മുഹമ്മദ് അല്‍ ആരിസ എന്നിവരെ വീണ്ടും അറസ്റ്റ് ചെയ്തതായി ഇസ്രായേല്‍ അറിയിച്ചിരുന്നു. ആറ് പേര്‍ തടവറ ഭേദിച്ചതിനു ശേഷം ഇസ്രായേലി ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും തടവിലാക്കപ്പെട്ട ഫലസ്തീന്‍ തടവുകാരോടുള്ള ഇസ്രായേലിന്റെ മോശമായ പെരുമാറ്റവും അനീതിയും ചൂണ്ടിക്കാട്ടുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഗില്‍ബോവ ജയിലില്‍ നിന്ന് വെളിപ്പെടുത്താത്ത സ്ഥലങ്ങളിലേക്ക് മാറ്റിയ 400 ലധികം ഫലസ്തീന്‍ തടവുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രവര്‍ത്തിക്കാന്‍ ഫലസ്തീനിലെ തടവുകാരുടെ കാര്യ കമ്മീഷന്‍ മാനുഷിക സംഘടനകളോടും അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു.

നിലവില്‍, ഇസ്രായേലി തടവറകളില്‍ 4,650 ഫലസ്തീന്‍ രാഷ്ട്രീയ തടവുകാരുണ്ട്. അതില്‍ 520 പേര്‍ അഡ്മിനിസ്‌ട്രേറ്റീവ് തടവുകാരാണ്. അതായത് അവരെ കുറ്റമോ വിചാരണയോ ഇല്ലാതെ തടവിലാക്കുന്നു. കൂടാതെ 200 ഓളം ബാലന്‍മാരും ഇസ്രായേല്‍ തടവറകളിലുണ്ട്.കഴിഞ്ഞ 21 വര്‍ഷത്തിനിടെ 12,000 പേരെയാണ് ഇസ്രായേല്‍ തടവിലാക്കിയത്.

Next Story

RELATED STORIES

Share it