- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശെയ്ഖ് ജര്‍റാഹിന്റെ ചരിത്രത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങള്‍ (ചിത്രങ്ങളിലൂടെ)
ജറുസലേമിനും മസ്ജിദുല്‍ അഖ്‌സയുക്കുമൊപ്പം അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച പ്രദേശമാണ് ശെയ്ഖ് ജര്‍റാഹ്. ശെയ്ഖ് ജര്‍റാഹുമായി ബന്ധപ്പെട്ടാണ് ഇസ്രായേല്‍ അധിനിവേശ സേന ദിവസങ്ങള്‍ക്കു മുമ്പ് മസ്ജിദുല്‍ അഖ്‌സയിലും ജറുസലേമിലും വന്‍ അതിക്രമങ്ങള്‍ നടത്തിയത്. ശെയ്ഖ് ജര്‍റാഹിന്റെ ചരിത്രവും വര്‍ത്തമാനവും ചിത്രങ്ങളിലൂടെ പ്രതിപാദിക്കുകയാണ് ഇവിടെ.

ജെറുസലേമിനും മസ്ജിദുല്‍ അഖ്‌സയുക്കുമൊപ്പം അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച പ്രദേശമാണ് ശെയ്ഖ് ജര്‍റാഹ്. ശെയ്ഖ് ജര്‍റാഹുമായി ബന്ധപ്പെട്ടാണ് ഇസ്രായേല്‍ അധിനിവേശ സേന ദിവസങ്ങള്‍ക്കു മുമ്പ് മസ്ജിദുല്‍ അഖ്‌സയിലും ജറുസലേമിലും വന്‍ അതിക്രമങ്ങള്‍ നടത്തിയത്. ശെയ്ഖ് ജര്‍റാഹിന്റെ ചരിത്രവും വര്‍ത്തമാനവും ചിത്രങ്ങളിലൂടെ പ്രതിപാദിക്കുകയാണ് ഇവിടെ.

കുരിശുയുദ്ധക്കാരില്‍നിന്ന് ജറുസലേം മോചിപ്പിച്ച ഇസ്‌ലാമിക ചരിത്രത്തിലെ ഉജ്ജ്വല യോദ്ധാവായ സലാഹുദ്ധീന്‍ അയ്യൂബിയുടെ സ്വകാര്യ വൈദികനായ ഹുസ്സാം അല്‍ ദിന്‍ അല്‍ ജര്‍റാഹിയിലൂടെ 12ാം നൂറ്റാണ്ടിലാണ് ശെയ്ഖ് ജര്‍റാഹിന്റെ ചരിത്രം ആരംഭിക്കുന്നത്. അറബിയില്‍ ജര്‍റാഹ് എന്ന വാക്കിനര്‍ത്ഥം വൈദ്യന്‍ എന്നാണ്. ശെയ്ഖ് എന്നത് സമുദായ നേതാക്കളെ ബഹുമാനപൂര്‍വ്വം അഭിസംബോധന ചെയ്യുന്ന പദമാണ്.
നബ്‌ലസ് റോഡിനരികിലുള്ള മഖ്ബറയിലൂടെ ജര്‍റാഹ് ഈ പ്രദേശത്തിന് തന്റെ പേര് നല്‍കി. മുകളില്‍ കൊടുത്ത പത്തൊന്‍പതാം നൂറ്റാണ്ടിലെ ഭൂപടത്തില്‍, ഒരു ചെറിയ ചാരനിറത്തിലുള്ള ദീര്‍ഘചതുരമായാണ് ഇത് കാണപ്പെടുന്നത് (ചിത്രം: വിക്കിമീഡിയ)

ഇന്നത്തെ ഹീബ്രു സര്‍വ്വകലാശാലയുടെ അധീനതയിലുള്ള സ്‌കോപ്പസ് കുന്നിന്റെ ചെരിവുകളില്‍നിന്നാരംഭിക്കുന്ന ഓള്‍ഡ് സിറ്റിയുടെ മതിലുകള്‍ക്ക് പുറത്ത് വടക്കന്‍ ജറുസലേമിന്റെ പ്രാന്തപ്രദേശത്താണ് ശെയ്ഖ് ജര്‍റാഹ് സ്ഥിതി ചെയ്യുന്നത്. മികച്ച സാമ്പത്തിക ഭദ്രതയുള്ള ഏതാനും മുസ്‌ലിം കുടുംബങ്ങള്‍ 1860കളില്‍ സമീപ പ്രദേശങ്ങളില്‍ വലിയ വീടുകള്‍ നിര്‍മ്മിക്കുകയും മറ്റുള്ളവരെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുകയും ചെയ്തു.
(ചിത്രം 1890നും 1900നും ഇടയില്‍ നിര്‍മിച്ചത്, ലൈബ്രറി ഓഫ് കോണ്‍ഗ്രസ്)

1880 മുതല്‍ ഈ പ്രദേശം അമേരിക്കക്കാരെയും ചില യൂറോപ്യന്‍ ക്രിസ്ത്യാനികളെയും ആകര്‍ഷിച്ചു, അവര്‍ ജറുസലേമില്‍ ബൈബിള്‍ മാതൃകയില്‍ ഒരു ഉട്ടോപ്യന്‍ സമൂഹം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ചു.ശെയ്ഖ് ജര്‍റാഹില്‍ താമസമുറപ്പിച്ച അമേരിക്കന്‍ കോളനിയിലെ അംഗങ്ങള്‍, പ്രദേശത്തെ മുസ്‌ലിം, ജൂത സ്‌കൂളുകളിലെ അധ്യാപകരായും കര്‍ഷകരായും ജോലി ചെയ്തു.
മുകളിലുള്ള ആകാശ ചിത്രം ശെയ്ഖ് ജര്‍റാ ഉള്‍പ്പെടെയുള്ള വടക്കന്‍ ജറുസലേമിനെ കാണിക്കുന്നു. (ലൈബ്രറി ഓഫ് കോണ്‍ഗ്രസ്, 1931)

ഒന്നാം ലോകയുദ്ധത്തില്‍ ഉസ്മാനിയ സാമ്രാജ്യം പരാജയത്തിനുശേഷം ബ്രിട്ടന്‍ ഫലസ്തീനില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജറുസലേമില്‍ സൈനികരെ നിയോഗിക്കുകയും ചെയ്തു. തന്ത്രപരമായ പ്രാധാന്യം കാരണം പീരങ്കി യൂനിറ്റുകള്‍ സ്‌കോപ്പസ് പര്‍വതത്തിന്റെ ചരിവുകളില്‍ സ്ഥാപിച്ചു.
മുകളിലുള്ള ചിത്രത്തില്‍, 1918ല്‍, ആസ്‌ത്രേലിയന്‍ പട്ടാളക്കാര്‍ സ്‌കോപ്പസ് പര്‍വതത്തിലേക്ക് ശെയ്ഖ് ജര്‍റായിലൂടെ സഞ്ചരിക്കുന്നതായി കാണാം. (ലൈബ്രറി ഓഫ് കോണ്‍ഗ്രസ്)

1940ലെ ഈ ചിത്രത്തില്‍ ആടുകളും ചെമ്മരിയാടുകളും ശെയ്ഖ് ജര്‍റാഹില്‍ മേഞ്ഞുനടക്കുന്നത് കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ള ഉസ്മാനിയ രേഖകള്‍ പ്രകാരം 167 കുടുംബങ്ങളുണ്ടായിരുന്ന ഈ പ്രദേശം മുസ്‌ലിം ഭൂരിപക്ഷമാണെന്ന് തെളിയിക്കുന്നു. ഇന്ന് മുസ്‌ലിം ജനസംഖ്യ മൂവായിരത്തോളം വരും.
(മേസണ്‍ ഫോട്ടോ സര്‍വീസ്/ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്)

നഖ്ബയ്ക്കും ഇസ്രായേലിന്റെ സ്ഥാപനത്തിനും ശേഷം ഈ പ്രദേശം ജോര്‍ദാന്‍ നിയന്ത്രണത്തിലായി. ഇപ്പോള്‍ ഇസ്രായേലിന്റെ ഭാഗമായ പ്രദേശങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങള്‍ ശെയ്ഖ് ജര്‍റാഹില്‍ താമസമാക്കി.കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ 1967ലെ യുദ്ധം വരെ ജോര്‍ദാന്റെ ഭരണത്തിന് കീഴിലായിരുന്നു ഇവിടം. 1967ന് ശേഷം എല്ലാവരും ഇസ്രായേല്‍ അധിനിവേശത്തിന്‍ കീഴിലായി. അതിനിടെ, അധിനിവേശ കിഴക്കന്‍ ജറുസലേം 1980ല്‍ ഏകപക്ഷീയമായി ഇസ്രായേല്‍ പിടിച്ചടക്കി.
(ഡേവിഡ് ശ്യാംബോണ്‍/ക്രിയേറ്റീവ് കോമണ്‍സ്)

2010ലെ ഈ ചിത്രം, ജൂതകുടിയേറ്റക്കാര്‍ ഫലസ്തീന്‍ ഭവനങ്ങളും കെട്ടിടങ്ങളും ഭൂമിയും അനധികൃതമായി കയ്യേറുന്നതിനെതിരേ നടന്ന പ്രതിഷേധമാണ്. ഈ മേഖലയുടെ ഉടമസ്ഥത യഹൂദന്‍മാര്‍ക്ക് ആണെന്ന് അവകാശപ്പെട്ട് 80കള്‍ മുതല്‍ ഇസ്രായേലി പോലിസിന്റെ പിന്തുണയോടെ ജൂത കൂടിയേറ്റക്കാര്‍ ഈ ഭൂമി പിടിച്ചെടുക്കാന്‍ ശ്രമം നടത്തിവരികയാണ്. ഈ മേഖല അധിനിവേശ പ്രദേശമായതിനാല്‍ ഇസ്രായേലിന് നിയമപരമായ അവകാശമില്ലെന്നിരിക്കെ, ഇസ്രായേല്‍ കോടതികള്‍ അത്തരം കേസുകളില്‍ അന്തിമ വിധി കല്‍പ്പിക്കുന്നത് തുടരുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















