അമേത്തിയില്‍ രാഹുലിന് വിമത ഭീഷണി: മുസ്‌ലിം വോട്ടുകള്‍ സമാഹരിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവിന്റെ മകന്‍
പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം സമുദായത്തെ അവഗണിച്ചെന്ന് ആരോപിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഹാറൂണ്‍ റഷീദ് മത്സരത്തിനിറങ്ങുന്നത്. അമേഠിയില്‍ 6.5 ലക്ഷം മുസ്ലിം വോട്ടര്‍മാരുണ്ടെന്നും ഇവരെല്ലാം കോണ്‍ഗ്രസിന് എതിരായി വോട്ടു ചെയ്യുമെന്നും ഹാറൂണ്‍ അവകാശപ്പെടുന്നു.

ലക്‌നോ: അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് വിമത ഭീഷണി. കോണ്‍ഗ്രസ് നേതാവ് ഹാജി സുല്‍ത്താന്‍ ഖാന്റെ മകനാണ് രാഹുലിനെതിരേ മല്‍സരത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹാജി ഹാറൂണ്‍ റഷീദാണ് രാഹുലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി വിമതനായി മല്‍സര രംഗത്തുള്ളത്.
പല തിരഞ്ഞെടുപ്പുകളിലും രാജീവ് ഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും നാമനിര്‍ദേശ പത്രികകളില്‍ നോമിനിയായി ഒപ്പിട്ട നേതാവാണ് ഹാജി സുല്‍ത്താന്‍. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം സമുദായത്തെ അവഗണിച്ചെന്ന് ആരോപിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഹാറൂണ്‍ റഷീദ് മത്സരത്തിനിറങ്ങുന്നത്. അമേഠിയില്‍ 6.5 ലക്ഷം മുസ്ലിം വോട്ടര്‍മാരുണ്ടെന്നും ഇവരെല്ലാം കോണ്‍ഗ്രസിന് എതിരായി വോട്ടു ചെയ്യുമെന്നും ഹാറൂണ്‍ അവകാശപ്പെടുന്നു.
2004ല്‍ സോണിയാഗാന്ധി രാഹുലിന് ഒഴിഞ്ഞു കൊടുത്ത അമേഠി മണ്ഡലം 1967ല്‍ രൂപീകൃതമായതിന് ശേഷം രണ്ടു തവണ മാത്രമാണ് കോണ്‍ഗ്രസിനെ കൈവിട്ടു പോയത്. 2004 ലെ തിഞ്ഞെടുപ്പില്‍ 2,90,853 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിച്ചു തുടങ്ങിയ മണ്ഡലത്തില്‍ 2014ല്‍ രാഹുലിന്റെ ഭൂരിപക്ഷം 1,07,903 ആയി കുറഞ്ഞിരുന്നു.
RELATED STORIES
സിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMTമകന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMT