Sub Lead

യുപിയിലെ പുതിയ 'ലൗ ജിഹാദ്' നിയമത്തിലെ ആദ്യശിക്ഷ; മുസ്‌ലിം യുവാവിന് അഞ്ചുവര്‍ഷം തടവും പിഴയും

യുപിയിലെ പുതിയ ലൗ ജിഹാദ് നിയമത്തിലെ ആദ്യശിക്ഷ; മുസ്‌ലിം യുവാവിന് അഞ്ചുവര്‍ഷം തടവും പിഴയും
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ആദ്യശിക്ഷ പ്രഖ്യാപിച്ചു. 'ലൗ ജിഹാദ്' ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉത്തര്‍പ്രദേശ് അംറോഹയിലെ മരപ്പണിക്കാരനായ അഫ്‌സലി (26)നെയാണ് അഞ്ചുവര്‍ഷം തടവിനും 40,000 രൂപ പിഴയും ചുമത്തി ശിക്ഷിച്ചത്. 2021 ഡിസംബറില്‍ പുതിയ നിയമം നിലവില്‍ വന്നതിന് ശേഷം അംറോഹ കോടതി ശിക്ഷിച്ചതാണ് പുതിയ നിയമത്തിന് കീഴിലുള്ള ആദ്യശിക്ഷയെന്ന് പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അശുതോഷ് പാണ്ഡെ സ്ഥിരീകരിച്ചു.

അംരോഹ അഡീഷനല്‍ ജില്ലാ ജഡ്ജി (പോക്‌സോ കോടതി) കപില രാഘവ് ആണ് വിധിപ്രസ്താവം നടത്തിയത്. മറ്റൊരു സമുദായത്തില്‍പ്പെട്ട 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് അഫ്‌സലിനെ അറസ്റ്റുചെയ്തതെന്ന് ഹസന്‍പൂര്‍ പോലിസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഗജേന്ദ്ര പാല്‍ സിങ് പറഞ്ഞു. 2021 ഏപ്രില്‍ നാലിനാണ് അംരോഹ പോലിസ് അഫ്‌സലിനെ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജോലിക്കായി വീട്ടില്‍ നിന്ന് പോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ചെടികളുടെ നഴ്‌സറി നടത്തിയിരുന്ന പെണ്‍കുട്ടിയുടെ പിതാവാണ് പോലിസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ യുവാവിനൊപ്പം നാട്ടുകാരായ രണ്ടുപേര്‍ കണ്ടതായും പിതാവ് പോലിസിനോട് പറഞ്ഞു. ചെടികള്‍ വാങ്ങാന്‍ പിതാവിന്റെ നഴ്‌സറിയില്‍ വരാറുണ്ടായിരുന്ന അഫ്‌സലുമായി പെണ്‍കുട്ടി നിരന്തരം ബന്ധപ്പെട്ടിരുന്നതായി വീട്ടുകാര്‍ പോലിസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പോലിസ് അഫ്‌സലിനെതിരേ തട്ടിക്കൊണ്ടുപോവലിന് കേസെടുത്തു. പിന്നാലെയാണ് മതപരിവര്‍ത്തന നിരോധന നിയമം പ്രയോഗിച്ചത്. യുപിയില്‍ല പുതിയ നിയമം കൊണ്ടുവന്നശേഷം നിരവധി മുസ്‌ലിം ചെറുപ്പക്കാരെ ഇത്തരത്തില്‍ പോലിസ് വേട്ടയാടിയിട്ടുണ്ട്. ഇവരിപ്പോഴും ജാമ്യം കിട്ടാലെ ജയിലഴിക്കുള്ളിലാണ്.

Next Story

RELATED STORIES

Share it