Sub Lead

ബിജെപിയെ കെട്ടുകെട്ടിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി മമത; 300ന്റെ അഹങ്കാരം തീര്‍ക്കും

ബിജെപിയെ കെട്ടുകെട്ടിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി മമത; 300ന്റെ അഹങ്കാരം തീര്‍ക്കും
X

കൊല്‍ക്കത്ത: ബിജെപിയെ കെട്ടുകെട്ടിക്കാന്‍ സുപ്രധാന രാഷ്ട്രീയ നീക്കവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2024ല്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാകുമെന്നാണ് മമത പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും മറ്റു ചില നേതാക്കളും ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യ മുന്നണി രൂപവത്കരിക്കുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.

300 സീറ്റുകളുണ്ടെന്ന ബിജെപിയുടെ അഹങ്കാരത്തിന് മറുപടി നല്‍കുകയാണ് ലക്ഷ്യമെന്നും അവര്‍ കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് പരിപാടിക്കിടെ വിവരിച്ചു. ബിജെപിക്കെതിരേ 'ഖോലാ ഹോബെ' എന്ന മുദ്രാവാക്യമുയത്തിയാണ് തൃണമൂല്‍ പ്രചരണം.

ചിതറി നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നിന്നാല്‍ ബിജെപിയെ താഴെ ഇറക്കാമെന്നും മമത ബാനര്‍ജി തൃണമൂല്‍ പരിപാടിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും അവര്‍ വിവരിച്ചു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ 'ഖേല ഹോബ്' മുദ്രാവാക്യത്തിലൂന്നിയാകും പ്രചരണമെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുവരെ പ്രതിപക്ഷ ഐക്യത്തിന് തടസ്സമായി നിന്നിരുന്ന മമത കളം മാറ്റി ചവിട്ടിയത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് പ്രതിപക്ഷ ഐക്യമുണ്ടായാല്‍ ബിജെപിയാകും പൊതു ശത്രു. ഒരുവശത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്നെതിര്‍ത്താല്‍ ബിജെപി പരാജയപ്പെടുമെന്നും മമത അഭിപ്രായപ്പെട്ടു. ജനങ്ങള്‍ ബിജെപി ഭരണത്തില്‍ അസ്വസ്ഥരാണെന്നും ജനരോഷം പ്രതിപക്ഷ കക്ഷികള്‍ക്ക് അനുകൂലമാക്കിയെടുക്കാനാകാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, 2024ല്‍ ബിജെപിയുടെ ധിക്കാരത്തിനെതിരേ ജനം അണിനിരക്കും. അതിനിടയില്‍ പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നും ബിജെപിയെ താഴെയിറക്കാനാകുമെന്നും മമത പ്രതീക്ഷ പങ്കുവച്ചു.

അതേസമയം, പ്രതിപക്ഷ നേതാക്കളെ ഓരോന്നായി കണ്ട് ഐക്യപ്പെടണമെന്ന് അഭ്യര്‍ഥിക്കുകയാണ് നിതീഷ്. ഇതുവരെ ബിജെപിക്കൊപ്പം ഭരണത്തിലുണ്ടായിരുന്ന നിതീഷ് കുമാര്‍ കളംമാറി കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്റെ ഭാഗമായത് ബിജെപിക്ക് തിരിച്ചടിയായേക്കും.

എന്താണ് ഖോലാ ഹോബെ

കഴിഞ്ഞ വര്‍ഷം നടന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഖോലാ ഹോബെ. കളി തുടങ്ങി എന്നര്‍ഥം വരുന്ന വാക്കാണിത്. ബംഗാളില്‍ അധികാരം പിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണം നടത്തിയത്. എന്നാല്‍ തൃണമൂലിന് സീറ്റുകള്‍ കൂടുകയാണ് ചെയ്തത് എന്ന കാര്യവും മമത ഓര്‍മിപ്പിച്ചു.

2011ലാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 34 വര്‍ഷത്തെ സിപിഎമ്മിന്റെ ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു മമതയുടെ വരവ്. തുടര്‍ച്ചയായ മൂന്നാം തവണയും അവര്‍ മുഖ്യമന്ത്രിയായിരിക്കുകയാണിപ്പോള്‍. സിപിഎം, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ബംഗാളില്‍ മമതയ്ക്ക് എതിരാണ്. ഇവര്‍ ദേശീയതലത്തില്‍ മമതയ്‌ക്കൊപ്പം ചേരുമോ എന്നറിയാന്‍ കാത്തിരിക്കണം.

Next Story

RELATED STORIES

Share it