- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇമാമിനുനേരെയുള്ള വധശ്രമം: ആര്‍എസ്എസ് നീക്കം ആപല്‍ക്കരമെന്ന് ഇമാംസ് കൗണ്‍സില്‍
കരുതിക്കൂട്ടി വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ആക്രമണ ശ്രമമെന്ന് ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി പ്രസ്താവിച്ചു.

തിരുവനന്തപുരം: നേമം, വെള്ളായണി ജുമാ മസ്ജിദ് അസിസ്റ്റന്റ് ഇമാം സജ്ജാദ് മൗലവിക്കു നേരെ കഴിഞ്ഞ ദിവസം രാത്രിയില്‍ ആര്‍എസ്എസ് നടത്തിയ വധശ്രമം അത്യന്തം ആപല്‍ക്കരമാണെന്നും കരുതിക്കൂട്ടി വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാന്‍ ബാഖവി പ്രസ്താവിച്ചു.
കൂട്ടപ്പു സ്വദേശിയായ സജ്ജാദ് മൗലവി വീട്ടില്‍ പോയി രാത്രിയില്‍ പള്ളിയിലേക്ക് തിരിച്ചുവരുന്നതിനിടെ ആര്‍എസ്എസ് കേന്ദ്രമായ നേമം പരിസരത്തുള്ള മലയത്തുവച്ചാണ് കൊലപാതക ശ്രമമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇമാമിനെ മലയത്തുവച്ച് രണ്ടുബൈക്കിലായി എത്തിയ നാലംഗ സംഘമാണ് ആയുധങ്ങളുമായി പിന്തുടര്‍ന്നത്. രണ്ടര കിലോമീറ്ററോളം അക്രമി സംഘം കൊല്ലെടാ എന്നാക്രോശിച്ച് ഇദ്ദേഹത്തെ പിന്തുടര്‍ന്നു. ഒടുവില്‍ പള്ളിയിലേക്ക് ഓടിക്കയറിയാണ് ഇമാം രക്ഷപ്പെട്ടത്.
സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളും ജമാഅത്ത് ഭാരവാഹികളും പരാതി നല്‍കാന്‍ നേമം പോലിസ് സ്‌റ്റേഷനിലെത്തിയെങ്കിലും പോലിസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല പിന്നീട് ജനങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരാതി സ്വീകരിച്ചത്. പ്രതികളെ രക്ഷിക്കുന്ന സംഘപരിവാര്‍ പ്രീണന സമീപനമാണ് പോലിസില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.
പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി ഇമാമുമാര്‍ രംഗത്തിറങ്ങുമെന്നും അബ്ദുറഹ്മാന്‍ ബാഖവി ഓര്‍മിപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















