Sub Lead

കൊവിഡ്: സ്ഥിതി അതീവ ഗുരുതരം; സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

കൊവിഡ്: സ്ഥിതി അതീവ ഗുരുതരം; സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ
X

കൊച്ചി: കൊവിഡ് വ്യാപനത്തില്‍ കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളില്‍ പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊരിടത്തും ഫലപ്രദമായില്ലെന്നാണ് ഐംഎംഎ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ഐഎംഎ ആവശ്യപ്പെടുന്നു. വിരമിച്ച ഡോക്ടര്‍മാരുടെ അടക്കം സേവനം സര്‍ക്കാര്‍ ഉപയോഗിക്കണമെന്നും എല്ലാ ആയുധങ്ങളും എടുത്ത് പോരാടേണ്ട സമയമാണിതെന്നും ഡോക്ടര്‍മാരുടെ സംഘടന പറയുന്നു.




Next Story

RELATED STORIES

Share it