ഇരുട്ടില്‍ താന്‍ സ്വയം പോരാടുകയാണെന്ന് മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍
ഒഡീഷയിലെ സംബല്‍പൂരില്‍വെച്ച് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച മുഹമ്മദ് മുഹ്‌സിന്‍ എന്ന ഉദ്യോഗസ്ഥനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തത്.

ന്യൂഡല്‍ഹി: താന്‍ ചെയ്തത് തന്റെ ജോലിയാണെന്നും ചട്ടപ്രകാരമാണ് അത് നിര്‍വഹിച്ചതെന്നും പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന് കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്റ് ചെയ്ത കര്‍ണാടകയില്‍നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മുഹ്‌സിന്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഇന്നലെ സ്‌റ്റേ ചെയ്തിരുന്നു.
തനിക്കിതുവരെ ഒരു റിപോര്‍ട്ട് പോലും ലഭിച്ചിട്ടില്ല. ഇരുട്ടില്‍ താന്‍ ഒറ്റയ്ക്ക് തന്നെ പോരാടുമെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.ഒഡീഷയിലെ സംബല്‍പൂരില്‍വെച്ച് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച മുഹമ്മദ് മുഹ്‌സിന്‍ എന്ന ഉദ്യോഗസ്ഥനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തത്. എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്)യുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചത്.
ഇതിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. 1996 ബാച്ചിലെ കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനെതിരേയാന് നടപടി ഉണ്ടായത്. ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത പരിശോധന മൂലം പ്രധാനമന്ത്രിയുടെ യാത്ര 15 മിനിറ്റ് വൈകിയെന്ന പരാതി ഉയര്‍ന്നിരുന്നു. വിഷയം വീണ്ടും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബൂണല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ജൂണ്‍ മൂന്നിന് പരിഗണിക്കും.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT