Sub Lead

അനധികൃത ക്വാറി ഖനനം; താമരശ്ശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ

കോഴിക്കോട് ജില്ല ജിയോളജിസ്റ്റാണ് പിഴ ചുമത്തിയത്. 23,53,013 രൂപ ഏപ്രില്‍ 30 നകം അടക്കാനാണ് നിര്‍ദ്ദേശം. കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥലത്തെ കരിങ്കല്‍ ക്വാറിയില്‍ അമിത ഖനനം ചെയ്തതിനെതിരെയാണ് നടപടി.

അനധികൃത ക്വാറി ഖനനം; താമരശ്ശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ
X

കോഴിക്കോട്: അനധികൃത ക്വാറി ഖനനവുമായി ബന്ധപ്പെട്ട കേസില്‍ താമരശ്ശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ.

കോഴിക്കോട് ജില്ല ജിയോളജിസ്റ്റാണ് പിഴ ചുമത്തിയത്. 23,53,013 രൂപ ഏപ്രില്‍ 30 നകം അടക്കാനാണ് നിര്‍ദ്ദേശം. കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥലത്തെ കരിങ്കല്‍ ക്വാറിയില്‍ അമിത ഖനനം ചെയ്തതിനെതിരെയാണ് നടപടി. കാത്തോലിക്ക് ലേമെന്‍ അസോസിയേഷന്റെ പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. 2002 മുതല്‍ 2010 വരെ പള്ളിക്ക് കീഴിലുള്ള സ്ഥലത്തെ ക്വറിയില്‍ 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികമായി ഖനനം ചെയ്തതെന്നാണ് കണ്ടെത്തല്‍. ഖനമീറ്ററിന് 40 രൂപ നിരക്കിലാണ് പിഴയിട്ടത്.

Next Story

RELATED STORIES

Share it