Sub Lead

കെപിസിസി പ്രസിഡന്റാവാന്‍ ആര്‍ത്തിപ്പണ്ടാരമായി കൈനീട്ടിയിട്ടില്ല: കെ സുധാകരന്‍ എംപി

കെപിസിസി പ്രസിഡന്റാവാന്‍ ആര്‍ത്തിപ്പണ്ടാരമായി കൈനീട്ടിയിട്ടില്ല: കെ സുധാകരന്‍ എംപി
X

കണ്ണൂര്‍: കെപിസിസി പ്രസിഡന്റാകാന്‍ ആര്‍ത്തിപ്പണ്ടാരമായി ആരുടെ മുന്നിലും താന്‍ കൈനീട്ടിയിട്ടില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുല്ലപ്പള്ളി മല്‍സരിക്കുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളി മല്‍സരിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിവുവരും. അപ്പോള്‍ അക്കാര്യം ഹൈക്കമാന്റ് തീരുമാനിക്കും. പാര്‍ട്ടി ചുമതലയേല്‍പ്പിച്ചാല്‍ സത്യസന്ധമായി അത് നിറവേറ്റും. അതല്ലാതെ താനൊരു ആര്‍ത്തിപ്പണ്ടാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വരവ് ആത്മവിശ്വാസമുണ്ടാക്കുന്നതാണ്. ജനങ്ങള്‍ സ്‌നേഹിക്കുന്ന, ജനമനസ്സില്‍ ജീവിക്കുന്ന ഒരു നേതാവിന്റെ കീഴില്‍ ഒരു കമ്മിറ്റിയുണ്ടാക്കി, പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Iam Not outstretched for KPCC president post: K Sudhakaran MP

Next Story

RELATED STORIES

Share it