Sub Lead

അക്ഷയതൃതീയ ഹൈന്ദവരുടെ ഉത്സവം;മുസ്‌ലിംകളുടെ കടകളില്‍ നിന്ന് സ്വര്‍ണം വാങ്ങരുത്;വിവാദ ആഹ്വാനവുമായി പ്രമോദ് മുത്താലിക്

.കേരളത്തില്‍ എണ്ണൂറിലേറെ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ക്ക് ജ്വല്ലറികളില്‍ നിന്നും പണം നല്‍കിയിട്ടുണ്ട്.ഇതിനെതിരേ കേരളത്തില്‍ പോയി പ്രതിഷേധിക്കുമെന്നും മുത്താലിക് പറഞ്ഞു

അക്ഷയതൃതീയ ഹൈന്ദവരുടെ ഉത്സവം;മുസ്‌ലിംകളുടെ കടകളില്‍ നിന്ന് സ്വര്‍ണം വാങ്ങരുത്;വിവാദ ആഹ്വാനവുമായി പ്രമോദ് മുത്താലിക്
X

ബംഗളൂരു:അക്ഷയതൃതീയ ദിനത്തില്‍ മുസ്‌ലിംകളുടെ കടകളില്‍ നിന്ന് സ്വര്‍ണം വാങ്ങരുതെന്ന ആഹ്വാനവുമായി ശ്രീരാമ സേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്.മുസ്‌ലിം കടകളില്‍ സ്വര്‍ണാഭരണങ്ങള്‍ക്കായി നല്‍കുന്ന പണം ഹിന്ദുക്കള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ എത്തുമെന്നും,ഹിന്ദുക്കള്‍ക്കെതിരേ കൂടുതല്‍ ആക്രമങ്ങള്‍ നടത്താന്‍ ഈ പണം അവരെ സഹായിക്കുമെന്നുമായിരുന്നു വിവാദ പ്രസ്ഥാവന.

ഹലാല്‍, ഹിജാബ് വിവാദങ്ങള്‍ക്ക് പിന്നാലെ അക്ഷയതൃതീയയുടെ പേരില്‍ കര്‍ണാടകയില്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് പ്രമോദ് മുത്തലികിന്റെ ആഹ്വാനം.കേരളത്തില്‍ നിന്നുള്ള ജ്വല്ലറി സ്ഥാപനങ്ങള്‍ അക്രമത്തിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും ശ്രീരാമസേനാ നേതാവ് ആരോപിക്കുന്നു.കേരളത്തില്‍ എണ്ണൂറിലേറെ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ക്ക് ജ്വല്ലറികളില്‍ നിന്നും പണം നല്‍കിയിട്ടുണ്ട്.ഇതിനെതിരേ കേരളത്തില്‍ പോയി പ്രതിഷേധിക്കുമെന്നും മുത്താലിക് പറഞ്ഞു.

കേരളത്തില്‍ കൊലപാതകങ്ങള്‍ നടക്കുന്നത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ്.മുസ്‌ലിം ജ്വല്ലറി ഉടമകള്‍ അവരുടെ മാധ്യമ പരസ്യങ്ങളില്‍ ഹിന്ദു സ്ത്രീകളെ കാണിക്കാന്‍ ഇഷ്ടപ്പെടുന്നില്ല,അവര്‍ മുസ്‌ലിം സ്ത്രീകളെ മാത്രമേ കാണിക്കൂ.ബിന്ദിയില്ലാതെ സ്ത്രീകളെ കാണിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. നമ്മുടെ പരമ്പരാഗത വസ്ത്രത്തില്‍ സ്ത്രീകളെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.ഹൈന്ദവ സംസ്‌ക്കാരത്തെ അപമാനിക്കുകയാണ് ഈ കൂട്ടര്‍ ചെയ്യുന്നതന്നും മുത്താലിക് പറഞ്ഞു.

കേരളത്തില്‍ നിന്നുള്ളവരാണ് മംഗലൂരുവില്‍ കലാപം സൃഷ്ടിക്കുന്നത്. കേരളത്തില്‍ പരിശീലനം നേടിയവര്‍ ദക്ഷിണ കന്നഡത്തില്‍ ലൗജിഹാദ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ഹിന്ദു സമൂഹത്തിന് ജീവിക്കാനുള്ള ആശയവും തന്റേടവും ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനം കൊണ്ട് കൈവന്നിട്ടുണ്ടെന്നും മുത്താലിക് വ്യക്തമാക്കി.

കേരളത്തില്‍ പ്രതിഷേധിക്കാന്‍ പോകാന്‍ വിമാനം സ്‌പോണ്‍സര്‍ ചെയ്യുമെന്ന് പറഞ്ഞ് മുത്താലികിനെ മുസ്‌ലിം നേതാക്കള്‍ പരിഹസിച്ചിരുന്നു.ഇതിനെതിരേ മുത്താലിക് രോഷാകുലനായി.'രാജ്യത്തിന്റെ ഏത് കോണിലും ഞാന്‍ പോകും. അത് തടയാന്‍ നിങ്ങള്‍ ആരാണ്? ഞാന്‍ ഈ രാജ്യത്തെ പൗരനാണ്. ഭരണഘടനാപരമായി പോരാടുകതന്നെ ചെയ്യും. താന്‍ 67 വര്‍ഷമായി ഹിന്ദു സംഘടനകളില്‍ പോരാടുകയാണ്,എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല' മുത്താലിക് പറഞ്ഞു.

'കോണ്‍ഗ്രസ്സ് ഭരണകാലത്ത് എനിക്ക് വിലക്കുണ്ടായിരുന്നു. ബിജെപി ഭരണകാലത്തും എന്നെ വിലക്കുന്നു. എന്റെ പ്രവര്‍ത്തനങ്ങളെ വിലക്കുന്നത് ഹൈന്ദവ പ്രത്യയശാസ്ത്രത്തെ വിലക്കുന്നതിന് തുല്യമാണ്. ഹിന്ദു വോട്ടുകള്‍ കൊണ്ടാണ് നിങ്ങളിപ്പോള്‍ ഭരിക്കുന്നത്. അതോര്‍മ്മ വേണം' മുതാലിക് പറഞ്ഞു.

സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനാണ് ഇത്തരം പ്രസ്ഥാവനകള്‍ നടത്തുന്നതെന്ന് കര്‍ണാടക ജ്വല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശരവണ പറഞ്ഞു.ഉപഭോക്താവിന്റെ ഇഷ്ടാനുസരണം സ്വര്‍ണ്ണം വാങ്ങാന്‍ അവരെ അനുവദിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it