ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചനിലയില്‍

ഇരുവരും ഉറങ്ങിയ തൊട്ടടുത്ത മുറിയിലാണ് ഇവരുടെ രണ്ടു മക്കള്‍ ഉറങ്ങിക്കിയിരുന്നത്

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വിഷം കഴിച്ച് മരിച്ചനിലയില്‍

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അഞ്ചല്‍ തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)യെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തുനിന്ന് ഭര്‍ത്താവ് ജയനെ(45) കട്ടിലില്‍ വിഷം അകത്തുചെന്ന് മരിച്ച നിലയിലും കണ്ടെത്തി.

വെള്ളിയാഴ്ച അര്‍ധരാത്രിയാണു സംഭവം. ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍ നിലയിലാണു ജയനും ലേഖയും 2 മക്കളും താമസിച്ചിരുന്നത്. ജയന്റെ മാതാപിതാക്കളും സഹോദരനും കുടുംബവും താഴത്തെ നിലയിലായിരുന്നു താമസം. രാത്രി ബഹളം കേട്ട് മാതാപിതാക്കളും ജയന്റെ സഹോദരനും മുകളിലെത്തിയെങ്കിലും കതക് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇരുവരും ഉറങ്ങിയ തൊട്ടടുത്ത മുറിയിലാണ് ഇവരുടെ രണ്ടു മക്കള്‍ ഉറങ്ങിക്കിയിരുന്നത്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


RELATED STORIES

Share it
Top