Sub Lead

അഡ്വ. ബിലാല്‍ കഗ്‌സിക്കെതിരായ ഗുജറാത്ത് പോലിസിന്റെ അതിക്രമം: എന്‍സിഎച്ച്ആര്‍ഒ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കസ്റ്റഡി പീഡനവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും സമഗ്രവും സുതാര്യവും ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്

അഡ്വ. ബിലാല്‍ കഗ്‌സിക്കെതിരായ ഗുജറാത്ത് പോലിസിന്റെ അതിക്രമം: എന്‍സിഎച്ച്ആര്‍ഒ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
X

ന്യൂഡല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. ബിലാല്‍ കഗ്‌സിക്കെതിരായ ഗുജറാത്ത് പോലിസിന്റെ അതിക്രമത്തിനെതിരേ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ സൂറത്തിലെ കോസമാബ പോലിസ് തന്റെ ഭര്‍ത്താവിനെ അന്യായമായി കസ്റ്റഡിയിലെടുത്തതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം കഗ്‌സിയുടെ ഭാര്യ പുറത്തുവിട്ട വീഡിയോ സന്ദേശം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എട്ടുമണിക്കൂറുകള്‍ക്കുശേഷം കഗ്‌സിയെ പോലിസ് വിട്ടയച്ചെങ്കിലും കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു കഗ്‌സി.

കസ്റ്റഡി പീഡനവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും സമഗ്രവും സുതാര്യവും ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടുക, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനും സര്‍വീസ് റിവോള്‍വര്‍ ചൂണ്ടി വ്യാജ ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഡ്യൂട്ടിയിലെ അലംഭാവത്തിനും കോസമാബ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സിസോഡിയ, കോണ്‍സ്റ്റബിള്‍ സാജിദ് സയ്യിദ് എന്നിവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുക, കസ്റ്റഡിയിലുണ്ടായ മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എന്‍സിഎച്ച്ആര്‍ഒ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. എന്‍സിഎച്ച്ആര്‍ഒ നല്‍കിയ പരാതി മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

2012 ഏപ്രിലില്‍ ഡല്‍ഹി ബട്‌ല ഹൗസ് മുതല്‍ ഹൈദരാബാദിലെ മക്ക മസ്ജിദ് വരെ എന്‍സിഎച്്ആര്‍ഒ, ഖുദായ് ഖിദ്മത്ഗര്‍, എന്‍എപിഎം, മിഷന്‍ ഭാരത്, അന്‍ഹദ്, സദ്ഭവ് മിഷന്‍ തുടങ്ങിയ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച 'സഫെയര്‍ ഇന്‍സാഫ് ഓ ഭൈചാര' എന്ന യാത്രയില്‍ മുഖ്യാതിഥിയായിരുന്നു കഗ്‌സി.

Next Story

RELATED STORIES

Share it