Sub Lead

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: സ്വകാര്യ ബസുകളില്‍ അനധികൃത മ്യൂസിക് സിസ്റ്റം സ്ഥാപിച്ചാല്‍ പിഴ

സര്‍ക്കാര്‍ നിരോധിച്ച മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുള്ള ദൃശ്യ ശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പിന് കീഴില്‍ സംസ്ഥാനത്തുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: സ്വകാര്യ ബസുകളില്‍ അനധികൃത മ്യൂസിക് സിസ്റ്റം സ്ഥാപിച്ചാല്‍ പിഴ
X

കൊച്ചി : സ്വകാര്യ ബസുകളില്‍ സര്‍ക്കാര്‍ നിരോധിച്ച മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുള്ള ദൃശ്യ ശ്രവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പിന് കീഴില്‍ സംസ്ഥാനത്തുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍, എന്‍ഫോഴ്‌സ്‌മെന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.2021 ഡിസംബര്‍ 18 മുതല്‍ 22 വരെ സ്വകാര്യ ബസുകളില്‍ അനധികൃതമായി മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് പരിശോധിക്കാന്‍ ഒരു സ്‌പെഷ്യല്‍ െ്രെഡവ് നടത്തി നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 3 ദിവസത്തിനിടയില്‍ 715 വാഹനങ്ങള്‍ പരിശോധിച്ച് 202750 രൂപ പിഴയിട്ടു.

ജില്ലയും വാഹനങ്ങളും പിഴയും ചുവടെ.

ആലപ്പുഴ 42 വാഹനങ്ങള്‍ 27000 രൂപ. ഇടുക്കി 58 വാഹനങ്ങള്‍ക്ക് 14500 രൂപ പിഴ.കോഴിക്കോട് 72 വാഹനങ്ങളില്‍ നിന്നായി 57250 രൂപ പിഴ. കണ്ണൂരിന് 48 വാഹനങ്ങള്‍ക്ക് 12250 രൂപ പിഴ. കോട്ടയം 82 വാഹനങ്ങള്‍, 14500 രൂപ പിഴ. എറണാകുളം 39 വാഹനങ്ങള്‍ 1000 രൂപ പിഴ, പാലക്കാട് 82 വാഹനങ്ങള്‍ 19500 രൂപ പിഴ. തൃശൂരില്‍ 39 വാഹനങ്ങള്‍ 26000 രൂപ പിഴ, മലപ്പുറം 49 വാഹനങ്ങള്‍ 1250 രൂപ പിഴ. വയനാട് 22 വാഹനങ്ങള്‍ 5500 രൂപ പിഴ. കാസര്‍കോട് 101 വാഹനങ്ങള്‍ക്ക് 5000 രൂപ പിഴ. പത്തനംതിട്ട 26 വാഹനങ്ങള്‍ക്ക് 8000 രൂപ പിഴ. കൊല്ലം 44 വാഹനങ്ങള്‍ 11000 രൂപ. തിരുവനന്തപുരം 11 വാഹനങ്ങള്‍ .പിഴ ഈടാക്കിയ ബസുകളിലെ അനധികൃത മ്യൂസിക് സിസ്റ്റം അഴിച്ചുമാറ്റി.അനധികൃത നിയമ ലംഘനങ്ങള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടികള്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it