Sub Lead

കായംകുളം ലൈംഗിക അതിക്രമം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കായംകുളം ലൈംഗിക അതിക്രമം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
X

ആലപ്പുഴ: കായംകുളം ലൈംഗിക അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. അതേസമയം, പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സിനില്‍ സബാദിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. അതിജീവിതയുടെ രഹസ്യ മൊഴി മാവേലിക്കര മജിസ്ട്രേറ്റ് രേഖപ്പെടുത്തും. ഇതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കി.

ഏപ്രില്‍ നാലിനാണ് കായംകുളത്ത് വച്ച് അപകടത്തില്‍ പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്. സംഭവത്തില്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നും യുവതി പരാതി നല്‍കി.

പിന്നാലെ ഡിജിപി ആലപ്പുഴ ജില്ലാ പോലിസ് മേധാവിയോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. എന്നാല്‍ കേസ് എടുക്കുന്നതിലും തുടര്‍ നടപടികളിലും കായംകുളം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതി ലഭിച്ചയുടന്‍ കേസെടുത്തെന്നും പോലിസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ വിശദീകരണം. തുടര്‍ന്ന് കേസന്വേഷണം കായംകുളം എസ്എച്ച്ഓയില്‍ നിന്ന് കായംകുളം ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

Next Story

RELATED STORIES

Share it