Sub Lead

മാധ്യമപ്രവര്‍ത്തകന് എതിരായ തീവ്രവാദി പരാമര്‍ശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

മാധ്യമപ്രവര്‍ത്തകന് എതിരായ തീവ്രവാദി പരാമര്‍ശം;  വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
X

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്‍കിഫിലിന്റെ പരാതിയിലാണ് നടപടി. ജനുവരി മൂന്നിന് നല്‍കിയ പരാതിയില്‍ കേസെടുത്ത വിവരം ഇന്നലെയാണ് കമ്മീഷന്‍ അറിയിച്ചത്.

മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായതില്‍ വിശദീകരണം നല്‍കുന്നതിനിടയിലാണ് മാധ്യമപ്രവര്‍ത്തകന് നേരെ തീവ്രവാദി പരാമര്‍ശം നടത്തിയത്. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‌ലിംകളുടെ വലിയ വാക്താവാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

മാധ്യമ പ്രവര്‍ത്തകനെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് വെള്ളാപള്ളിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it