- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെല്‍ അവീവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹൂത്തികള്‍ (വീഡിയോ)

സന്‍ആ: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിനെ ആക്രമിക്കാന്‍ മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യെമനിലെ ഹൂത്തികള്‍ പുറത്തുവിട്ടു. ഫലസ്തീന്‍-2 എന്ന പേരിട്ട ഹൈപ്പര്‍സോണിക് മിസൈലുകളാണ് തെല്‍ അവീവിനെ ആക്രമിച്ചത്. വലിയ നാശനഷ്ടമാണ് ഇതുണ്ടാക്കിയത്. തുടര്‍ന്നാണ് ഇന്ന് യെമനെ ഇസ്രായേല്‍ ആക്രമിച്ചത്.
ഇസ്രായേല്‍ എത്ര ആക്രമിച്ചാലും ഗസയ്ക്കുള്ള പിന്തുണ തുടരുമെന്ന് ഹൂത്തികളുടെ സൈനിക വക്താവ് യഹ്‌യാ സാരീ പ്രസ്താവനയില്‍ പറഞ്ഞു. തൂഫാനുല്‍ അഖ്‌സക്കു ശേഷമുള്ള അഞ്ചാം ഘട്ട നടപടിയാണ് യെമന്‍ സൈന്യം ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
⚡️Yemeni Armed Forces:
— Warfare Analysis (@warfareanalysis) December 19, 2024
Footage of the launch of two supersonic "Palestine 2" missiles at two military targets of the Zionist enemy in occupied Jaffa - December 19, 2024. pic.twitter.com/B3tH43lrHQ
അതേസമയം, യുഎസ്സോ അതിന്റെ സഖ്യകക്ഷികളോ യുദ്ധത്തിനൊരുങ്ങുന്നതിനെ ഭയക്കുന്നില്ലെന്ന് യെമന്‍ സുപ്രിം പൊളിറ്റിക്കല്‍ കൗണ്‍സില്‍ മേധാവി മുഹമ്മദ് അലി അല്‍ ഹൂത്തി പറഞ്ഞു. '' കഴിഞ്ഞ പത്തുവര്‍ഷമായി അവരെ ഞങ്ങള്‍ നേരിടുന്നുണ്ട്. അവരെയൊന്നും ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങളുടെ ജനങ്ങളെ ബോംബിടുമ്പോളും ഗസയില്‍ വംശഹത്യ നടക്കുമ്പോളും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിര്‍ത്തികളൊന്നുമില്ല. അപ്പുറത്ത് അമേരിക്കയാണോ മറ്റാരെങ്കിലുമാണോ എന്നൊന്നും ഞങ്ങള്‍ നോക്കില്ല.''
ഇസ്രായേലിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ യുഎസ് കപ്പലുകള്‍ക്ക് ചെങ്കടലിലൂടെ സഞ്ചരിക്കാമെന്നും മുഹമ്മദ് അലി അല്‍ഹൂത്തി പറഞ്ഞു. യെമനെതിരേ സൗദിയും യുഎഇയും നടത്തുന്ന സൈനികനടപടികളില്‍ യുഎസിന് പങ്കാളിത്തമുണ്ട്. അവര്‍ ഇട്ട ബോംബുകള്‍ യുഎസ് നിര്‍മിതാണ്. ഇസ്രായേല്‍ ഇട്ട ബോംബുകളും യുഎസ് നിര്‍മിതമാണ്. അതിനാല്‍ വലിയൊരു യുദ്ധത്തെ കുറിച്ചൊന്നും പറഞ്ഞ് ആരും ഭീഷണിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















