സൗദിയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂഥി വിമതര്‍

സൗദി അറേബ്യയിലെ അരാംകോയുടെ രണ്ട് എണ്ണ പ്ലാന്റുകള്‍ക്ക് നേരെ ഡ്രോണ്‍ ഉപയോഗിച്ച് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂഥി വിമതര്‍ നേരത്തെ ഏറ്റെടുത്തിരുന്നു. സംഘടനയുടെ അല്‍ മസിറ ടെലിവിഷന്‍ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

സൗദിയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂഥി വിമതര്‍

വാഷിംങ്ടണ്‍: സൗദിയുടെ അരാംകോ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന വെല്ലുവിളിയുമായി യെമനിലെ ഹൂഥി വിമതര്‍. സൗദിയുടെ എണ്ണ ഉല്‍പാദനത്തെ സാരമായി ബാധിച്ച ഡ്രോണ്‍ ആക്രമണം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് അയല്‍ രാജ്യത്തെ വിമതരുടെ വെല്ലുവിളി.

സൗദി അറേബ്യയിലെ അരാംകോയുടെ രണ്ട് എണ്ണ പ്ലാന്റുകള്‍ക്ക് നേരെ ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ച് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂഥി വിമതര്‍ നേരത്തെ ഏറ്റെടുത്തിരുന്നു. സംഘടനയുടെ അല്‍ മസിറ ടെലിവിഷന്‍ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

അതേസമയം, സൗദിയിലെ ഡ്രോണ്‍ ആക്രമണത്തിന്റെ പേരില്‍ ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സംഘര്‍ഷാവസ്ഥ വര്‍ദ്ധിക്കുകയാണ്. ശനിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. നാലരകൊല്ലമായി യെമനില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ സൗദിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നാണ് സൗദി എണ്ണപ്പാടത്ത് നടന്ന ഡ്രോണ്‍ ആക്രമണം. സൗദിയുടെ എണ്ണശേഖരത്തില്‍ ആക്രമണം നടത്തിയ ഡ്രോണുകള്‍ യെമനില്‍ നിന്നാണ് വിക്ഷേപിക്കപ്പെട്ടത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
RELATED STORIES

Share it
Top