തൃശൂരില്‍ ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു

തൃശൂര്‍: തൃശൂരില്‍ ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടന്‍ ജോണ്‍സന്റെ മകന്‍ ജോജി(38), ജോജിയുടെ മകന്‍ ടെന്‍ഡുല്‍ക്കര്‍(12) എന്നിവരാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. പൊള്ളലേറ്റ ജോജിയുടെ ഭാര്യ ലിജി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ജോണ്‍സണ്‍ തൃശൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സണ്‍ മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടത്. രണ്ടു വര്‍ഷത്തോളമായി ജോണ്‍സനും മകനും തമ്മില്‍ പല വിഷയങ്ങളിലും തര്‍ക്കിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവശേഷം നാട്ടുകാരും പോലിസും നടത്തിയ തിരച്ചിലിലാണ് വിഷം അകത്തുചെന്ന് അവശനിലയില്‍ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നു കണ്ടെത്തിയത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന്‍ പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT