സംസ്ഥാനത്തെ കോളജുകള്‍ക്ക് ഇന്നും നാളെയും അവധി; ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി
പ്ലസ്‌വണ്‍ പരീക്ഷകള്‍ക്കൊപ്പം വിവിധ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ശബരിമല തീര്‍ത്ഥാടനം ഈ മാസം 19 വരെ അനുവദിക്കില്ല.

തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്നും നാളെയും കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോളജുകള്‍ പൂര്‍ണമായി തുറന്ന് പ്രവര്‍ത്തിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. പ്ലസ്‌വണ്‍ പരീക്ഷകള്‍ക്കൊപ്പം വിവിധ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. പ്ലസ് വണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ശബരിമല തീര്‍ത്ഥാടനം ഈ മാസം 19 വരെ അനുവദിക്കില്ല.
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഇന്നു നടത്താനിരുന്ന എച്ച്ഡിസി പരീക്ഷ മാറ്റിയതായി സഹകരണ യൂനിയന്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചു. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ എംജി യൂനിവേഴ്‌സിറ്റിയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ച തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കാലിക്കറ്റ് സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ആരോഗ്യ സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട് പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT