ലാന്‍ഡ് ജിഹാദെന്ന് ആരോപണം; ദര്‍ഗ അടിച്ചു തകര്‍ത്ത് ഹിന്ദു ജാഗരണ്‍ മഞ്ച് (വീഡിയോ)

ഷിംല: ലാന്‍ഡ് ജിഹാദെന്ന് ആരോപിച്ച് ദര്‍ഗ അടിച്ചു തകര്‍ത്ത് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് തന്നേയാണ് ദര്‍ഗ തകര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്തിരിക്കുന്നത്. ലാന്‍ഡ് ജിഹാദ് ആരോപിച്ച് 15 ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഹിന്ദുത്വ ആക്രമണമാണിത്.
Such a hateful, sad state of their faith https://t.co/YLkz9W8s2l
— Samar Halarnkar (@samar11) January 18, 2022
ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകനായ കമല്‍ ഗൗതം ആണ് തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. മുസ് ലിംകള്‍ക്കെതിരായ വംശീയ ആക്രമണത്തെ പ്രോല്‍സാഹിപ്പിക്കുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്.
'ദേവഭൂമിയുടെ എല്ലാ കോണുകളും സ്വതന്ത്രമാക്കും. ദേവഭൂമിയെ ഭൂമി ജിഹാദില്‍ നിന്ന് മുക്തമാക്കും. ഔറംഗസേബിന്റെ അവിഹിത സന്തതികളെ കേള്‍ക്കൂ, ദേവഭൂമിയില്‍ നിങ്ങള്‍ എവിടെ പോയാലും ശിവാജി നിങ്ങള്‍ക്കെതിരെ നില്‍ക്കുന്നത് നിങ്ങള്‍ കാണും,' വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പില്‍ ഗൗതം ഭീഷണി ഉയര്‍ത്തി.
നേരത്തെ, ഹിന്ദു ജാഗരണ്‍ മഞ്ചിലെ 1.പ്രവര്‍ത്തകനായ ഹരീഷ് രാംകാലിയുടെ നേതൃത്വത്തില്‍ ഹിമാചല്‍ പ്രദേശിലെ മറ്റൊരു മുസ്‌ലിം ദേവാലയം നശിപ്പിച്ചിരുന്നു. ഇതിന്റെ വീഡിയോകളും സമാനമായ രീതിയില്‍ ഹിന്ദുത്വ സംഘടനകളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. രാജ്യവ്യാപകമായി ഇത്തരം ആക്രമണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദുത്വര്‍ ആക്രമണ വീഡിയോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. ദര്‍ഗ പൊളിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിട്ടും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവാത്തതാണ് ഇത്തരം ആക്രമണ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്.
RELATED STORIES
വര്ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്
6 Jun 2023 6:02 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTമുംബൈ ആധിപത്യം; ഐപിഎല്ലില് നിന്ന് ലഖ്നൗ പുറത്ത്
24 May 2023 6:18 PM GMTഐപിഎല് ഫൈനലില് പ്രവേശിച്ച് സിഎസ്കെ; ഗുജറാത്ത് പതറി
23 May 2023 6:28 PM GMTഐപിഎല്; ഒന്നില് ഗുജറാത്ത് തന്നെ; എല്എസ്ജിയെ വീഴ്ത്തി
7 May 2023 3:13 PM GMTരാജസ്ഥാന് റോയല്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്ക്ക് തിരിച്ചടി; ജിടിക്ക്...
5 May 2023 5:49 PM GMT