'ജയ് ശ്രീരാം' വിളിച്ചിട്ടും രക്ഷയില്ല; മുസ് ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹിന്ദുത്വര്‍ (വീഡിയോ)

ഭോപ്പാല്‍: പ്രാണരക്ഷാര്‍ത്ഥം 'ജയ് ശ്രീരാം' വിളിച്ചിട്ടും മുസ് ലിം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹിന്ദുത്വര്‍. മധ്യപ്രദേശിലെ ഭോപ്പാല്‍ നിഷാത്പുര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കരോന്ദ് ഗേറ്റിന് സമീപമാണ് സംഭവം. രണ്ട് പേര്‍ ചേര്‍ന്ന് മുസ് ലിം യുവാവിനെ തടഞ്ഞുവയ്ക്കുകയും 'ജയ് ശ്രീരാം' വിളിക്കാന്‍ പറയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
भोपाल के निशातपुरा थाना क्षेत्र के करोंध फाटक के पास दो लोगों ने एक मुस्लिम युवक के साथ धर्म के आधार पर मारपीट की और गाली गलौज के साथ जय श्रीराम के नारे लगवाए। पुलिस के मुताबिक ये मंगलवार रात की घटना है, दोनों आरोपियों के खिलाफ FIR दर्ज कर गिरफ़्तार कर लिया गया है।@KashifKakvi pic.twitter.com/sBlYtCIqpj
— Ashraf Hussain (@AshrafFem) March 17, 2022
യുവാവ് പ്രാണരക്ഷാര്‍ത്ഥം 'ജയ് ശ്രീരാം' വിളിച്ചെങ്കിലും ഹിന്ദുത്വര്‍ ക്രൂരമായി മര്‍ദിക്കുന്നുണ്ട്. തലയിലും മുഖത്തും ശക്തമായി അടിക്കുകയും പരസ്യമായി അപമാനിക്കുകയും മതത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹിന്ദുത്വര്‍ തന്നേയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. വീഡിയോ പകര്‍ത്തുന്നയാള്‍ യുവാവിനെ മര്‍ദ്ദിക്കുന്നത് കണ്ട് ചിരിക്കുന്നത് കേള്‍ക്കാം. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ യുവാവിനെ മര്‍ദിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നിഷാത്പുര പോലിസ് അറിയിച്ചു.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT