Sub Lead

ഹിജാബ് വിധി പ്രതിഷേധാര്‍ഹം: കേരള മുസ്‌ലിം ജമാ അത്ത് യൂത്ത് കൗണ്‍സില്‍

ഇസ്‌ലാമിക സ്ത്രീകളുടെ വേഷവിധാനം എങ്ങനെയായിരിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പറയുന്നുണ്ട്.

ഹിജാബ് വിധി പ്രതിഷേധാര്‍ഹം: കേരള മുസ്‌ലിം ജമാ അത്ത് യൂത്ത് കൗണ്‍സില്‍
X

കോട്ടയം: ഹിജാബ് നിരോധനം ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി പ്രതിഷേധാര്‍ഹമെന്ന് കേരള മുസ്‌ലിം ജമാ അത്ത് യൂത്ത് കൗണ്‍സില്‍. സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നതാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അപ്പോഴാണ് സ്വാതന്ത്ര്യം പൂര്‍ണമാവുകയെന്ന് കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം ബി അമീന്‍ഷാ പറഞ്ഞു.

ഇസ്‌ലാമിക സ്ത്രീകളുടെ വേഷവിധാനം എങ്ങനെയായിരിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പറയുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ അഹ്‌സാബിലെ അദ്ധ്യായം 59 വിശ്വാസിനികളുടെ വേഷത്തിന്റെ അടിസ്ഥാന നിയമം പഠിപ്പിക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമില്‍ ഹിജാബ് സംസ്‌കാരം ഇല്ല എന്ന് പറയുന്നവര്‍ മത വിഷയങ്ങളില്‍ ആധികാരികമായി അറിവില്ലാത്തവരാണ്. മത സംഘടനകളും പണ്ഡിതന്മാരുമായി കൂടിയാലോചിക്കാതെ മത വിഷയത്തില്‍ ഏതു കോടതി വിധി പറയുന്നതും അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി വിധി പ്രതിഷേധാര്‍ഹമാണെന്നും വിശ്വാസികള്‍ക്ക് സുപ്രിംകോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നതായി അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

Next Story

RELATED STORIES

Share it